വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആശ്രയമില്ലാത്ത ലക്ഷ്മിയമ്മക്ക് എന്‍എസ്എസ് വീടൊരുക്കി; താക്കോല്‍ദാനം മന്ത്രി വി എസ് സുനില്‍കുമാര്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ആശ്രയമില്ലാത്ത ലക്ഷ്മിയമ്മക്ക് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ വീടൊരുക്കി. താക്കോല്‍ദാനം ശനിയാഴ്ച ജില്ലയിലെത്തുന്ന മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. പ്രളയാനന്തരം നവകേരള സൃഷ്ടിക്കായി നാടൊന്നാകെ കൈകോര്‍ക്കുമ്പോള്‍ എസ് കെ എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ്എസ് യൂണിറ്റാണ് അഭയം പദ്ധതിയുടെ ഭാഗമായി പെരുന്തട്ടയിലെ നിരാലംബയായ ലക്ഷ്മിയമ്മയുടെ വീട് നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറ്റത്തിനൊരുങ്ങുന്നത്.

ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് മന്ത്രി സ്‌നേഹവീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുന്നത്. ഇ എം എസ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീട് നിര്‍മാണം ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് പാതിവഴിയില്‍ ആയിരുന്നു. മക്കളില്ലാത്ത ലക്ഷ്മിയമ്മയുടെ വീടുപണി പൂര്‍ത്തിയാക്കുന്ന ദൗത്യം പിന്നീട് എന്‍എസ്എസ് യൂണിറ്റ് ഏറ്റെടുത്തു. ജൂണ്‍മാസത്തിലാണ് വീട് പണി തുടങ്ങിയത്.

nsshouse-1546

പിന്നീട് ഡിസംബര്‍ 22 മുതല്‍ 28 വരെ പെരുന്തട്ടയില്‍ നടന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയായിരുന്നു. ഒന്നര ലക്ഷം രൂപയോളം ചിലവിട്ടാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. താക്കോല്‍ദാനച്ചടങ്ങില്‍ കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ സി കെ ശശീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് ചടങ്ങില്‍ എന്‍എസ്എസ് യൂണിറ്റിനെ ആദരിക്കും. ചടങ്ങില്‍ കല്‍പ്പറ്റ നഗരസഭ വൈസ് ചെയര്‍മാന്‍ ആര്‍ രാധാകൃഷ്ണന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഉമൈബ മൊയ്തീന്‍കുട്ടി, ക്ഷേമകാര്യ ചെയര്‍മാന്‍ ടി മണി, പൊതുമരാമത്ത് ചെയര്‍മാന്‍ ഐസക്ക് ടി ജെ, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ്, തുടങ്ങിയവര്‍ പങ്കെടുക്കും.

Wayanad
English summary
NSS unit constructs house for old woman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X