ഗുണ്ടകള്‍ക്കെതിരെ വയനാട്ടില്‍ ഓപ്പറേഷന്‍ ആഗ്; ലഹരിമാഫിയയെയും പൂട്ടും, ഇതുവരെ 371 പേര്‍ക്കെതിരെ നടപടി
കല്‍പ്പറ്റ: വയനാട്ടില്‍ ഗുണ്ടകളും ലഹരിമാഫിയയും ഉള്‍പ്പെടെയുള്ള ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ പോലീസ് നടപടി തുടരുന്നു. പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവായ ഓപ്പറേഷന്‍ ആഗിലൂടെയാണ് നടപടി കടുപ്പിച്ചിരിക്കുന്നത്. 371 പേര്‍ക്കെതിരെ ഇതുവരെ നടപടി സ്വീകരിച്ചത്. ഒരാളെ കാപ്പചുമത്തി നാടുകടത്തി.
274 പേരെ ഇതുവരെ കരുതല്‍ തടങ്കലിലാക്കി. കഴിഞ്ഞ ദിവസം മാത്രം അഞ്ച് പേര്‍ക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ച മുതല്‍ ജില്ലയില്‍ നടത്തി വരുന്നതാണ് പോലീസിന്റെ നടപടി. 97 വാറന്റ് പ്രതികള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.

ലഹരി മരുന്നിന്റെ ഉപയോഗവും വില്‍പ്പനയും തടയുന്നതിനുള്ള കേരള പോലീസന്റെ പ്രതിരോധ മാര്‍ഗമാണ് ഓപ്പറേഷന്‍ ഡി. വയനാട് ജില്ലയില്‍ രഇതുവരെ 294 പേരെ പരിശോധിച്ചിട്ടുണ്ട്. 55 കേസുകളില്‍ നിന്നായി 55 പേരെയും പിടികൂടി. 7.185 ഗ്രാം എംഡിഎംഎ, 399 ഗ്രാം കഞ്ചാവ്, 5.04 ഗ്രാം കറുപ്പ എന്നീ സിഗരറ്റുകളാണ് ഇതുവരെ പിടികൂടിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം കാര്‍ ബൈക്കിനോട് ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തതുമായുള്ള ബന്ധപ്പെട്ടതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചു. ഈ സംഭവത്തില്‍ ഒരാള്‍ കടി അറസ്റ്റിലായിട്ടുണ്ട്. ഇയാളെ ഓപ്പറേഷന്‍ ആഗിന്റെ ഭാഗമായിട്ടാണ് അറസ്റ്റുണ്ടായിരിക്കുന്നത്.
അബിന്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ മേപ്പാടി പോലീസ് ഡാന്‍സഫ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ബത്തേരി മണിച്ചിറയില്‍ വെച്ചായിരുന്നു അറസ്റ്റ് ചെയ്തത്. 2021ല്‍ അമ്പലവയല്‍ സ്റ്റേഷന്‍ പരിധിയിലെ വളശ്ശേരി എന്ന സ്ഥലത്തെ ഒരു വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അബിന്‍.
മേയ് അഞ്ചിനാണ് യുവാവ് ഓടിച്ചിരുന്ന കാര്‍ ബൈക്കിനോട് ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തതായി ആരോപിച്ച് എട്ടോളം പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. യുവാവിനെ കാറില്‍ നിന്നും വലിച്ചിറക്കി ഇരുമ്പ് പൈപ്പുകളും വടികൊണ്ടും അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. കാറിന്റെ താക്കോല്‍ കവര്‍ന്നെടുക്കുകയും ചെയ്തു. മര്‍ദനത്തില്‍ യുവാവിന്റെ കാല്‍പാദത്തിലെ എല്ലുപൊട്ടിയിരുന്നു.












Click it and Unblock the Notifications