Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാടിനെ വിറപ്പിച്ച പിഎം 2 കാട്ടാന കൂട്ടിലായി; വനംവകുപ്പിന് താല്‍ക്കാലിക ആശ്വാസം

ബത്തേരി: വയനാട്ടില്‍ ദിവസങ്ങളായി വിറപ്പിച്ച പിഎം 2 കാട്ടാന കൂട്ടിലായി. പിടിയിലായ കാട്ടാനയെ മുത്തങ്ങ ആനപ്പന്തിയിലെത്തിച്ചു. അതേസമയം കാട്ടാനയെ ആനപ്പന്തിയില്‍ വെച്ച് മെരുക്കി കുങ്കിയാനയാക്കി മാറ്റാനാണ് തീരുമാനം. ദിവസങ്ങളായി ഭീതിപരത്തിയ പിഎം 2 എന്ന ആനയെ ഇന്ന് രാവിലെയാണ് മയക്കുവെടി വെച്ച് തളച്ചത്.

അതേസമയം കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ ഉടനീളം വനംവകുപ്പിനെ കാത്തിരുന്നത് വലിയ വെല്ലുവിളികളായിരുന്നു. കാട്ടാനയ്ക്ക് സംരക്ഷണമൊരുക്കിയ കൊമ്പനും ഒപ്പം കൂടി ആനക്കൂട്ടവും ദൗത്യസംഘത്തെ പ്രതിസന്ധിയിലാക്കി. ആനയെ മയക്കുവെടി വെക്കാന്‍ കഴിയുന്ന സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു ദുഷ്‌കരമായ ദൗത്യം.

1

അതേസമയം ബത്തേരിയില്‍ 150 അംഗങ്ങളുള്ള ദൗത്യസംഘം രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ കുപ്പാടി വനമേഖയില്‍ വെച്ച് ആനയെ മയക്കുവെടി വെച്ചത്. പിന്നീട് ഇതിനെ ലോറിയില്‍ കയറ്റി മുത്തങ്ങയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ ധാരാളം ഇവരുടെ മുന്നിലുണ്ടായിരുന്നു.

ആനയുടെ മയക്കം മാറും മുമ്പ് ഇവയെ മുത്തങ്ങയിലെത്തിച്ച്, കൂട്ടില്‍ അടയ്ക്കുകയായിരുന്നു വെല്ലുവിളി. ഇതേറെ വെല്ലുവിളി നിറഞ്ഞതും അപകടമേറിയതുമാണ്. വയനാട് ആര്‍ആര്‍ടി സംഘവും, ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവുമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.

Skin Care:ആയുര്‍വേദം സുമ്മാവാ; ഗുണങ്ങള്‍ വേറെ ലെവല്‍, ചര്‍മകാന്തിക്ക് ദാ ഇതൊന്ന് പരീക്ഷിക്കൂ!!

ഇതിനിടെ കാട്ടാന വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയെ ആക്രമിക്കുകയും ചെയ്തു. മുത്തങ്ങ ആനപ്പന്തിയിലേക്ക് ആനയെ എത്തിച്ച് പരിശോധിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇയാള്‍ക്ക് കാലിനാണ് പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്നലെ ആനയെ പിടിക്കാനായി ഏറെ ബുദ്ധിമുട്ടിയിരുന്നു ദൗത്യ സംഘവും. ഈ ആനയ്‌ക്കൊപ്പം മറ്റൊരു കൊമ്പനാന കൂടിയുള്ളതും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. നേരത്തെ ബത്തേരി നഗരത്തില്‍ ഇറങ്ങിയ കാട്ടാന വഴിയാത്രക്കാരനെ ആക്രമിച്ച് ഭീതി പരത്തിയിരുന്നു. ഇത് പിന്നീട് വനംവകുപ്പിനും തലവേദനയായി മാറുകയായിരുന്നു.

അതേസമയം കൊമ്പനാനയും, മോഴയാനയും ചേര്‍ന്ന് കഴിഞ്ഞ ദിവസം ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുക്കാന്‍ ശ്രമിച്ചിരുന്നു. വനപാലര്‍ക്ക് ഒപ്പമുള്ള കുങ്കിയാനകള്‍ കവചമൊരുക്കുകയായിരുന്നു. തിങ്കളാഴ്ച്ചയും പിഎം2ന് സമീപം ആനക്കൂട്ടമുണ്ടായിരുന്നു.

ദൗത്യ സംഘം അവയെ ഓടിച്ച ശേഷമാണ് ഇതിനെ പിടികൂടാന്‍ ശ്രമം ആരംഭിച്ചത്. പിഎം 2 ചതുപ്പ് പ്രദേശത്ത് മണിക്കൂറുകള്‍ തുടര്‍ന്നിരുന്നു. ഇത് മയക്കുവെടി വെക്കുന്നത് ദുഷ്‌കരമാക്കിയിരുന്നു. ആനയെ തുറന്ന സ്ഥലത്തേക്ക് എത്തിക്കാതെ ഒന്നും നടക്കില്ലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+