വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി സുനീര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി സുനീര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ എആര്‍ അജയ കുമാറിനാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. വീരമൃത്യു വരിച്ച ധീര ജവാന്‍ വസന്തകുമാറിന്റെ സ്മൃതി കുടീരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് സുനീര്‍ പത്രിക സമര്‍പ്പിക്കാന്‍ വയനാട് കലക്‌ട്രേറ്റിലേക്കെത്തിയത്.

<strong>തിരുവനന്തപുരത്ത് കാവിക്കൊടി പാറിക്കാന്‍ കുമ്മനം..... ബിജെപിയിലെ പോരാട്ടവീര്യത്തിന്റെ പ്രതീകം!!</strong>തിരുവനന്തപുരത്ത് കാവിക്കൊടി പാറിക്കാന്‍ കുമ്മനം..... ബിജെപിയിലെ പോരാട്ടവീര്യത്തിന്റെ പ്രതീകം!!

കല്‍പ്പറ്റ സര്‍വ്വീസ് സഹകരണബാങ്ക് പരിസരത്തുള്ള പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായാണ് സുനീറിനെയുമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കലക്ട്രേറ്റിലെത്തിയത്. എല്‍ഡി എഫിലെ വിവിധ ഘടകകക്ഷി നേതാക്കളും സികെ ശശീന്ദ്രന്‍ എംഎല്‍എ, മുന്‍ എംഎല്‍എ എംവി ശ്രേയാംസ് കുമാര്‍ എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു. അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തില്‍ യു ഡി എഫിന്റെ പ്രചരണപരിപാടികള്‍ മന്ദഗതിയിലാണ്. മണ്ഡലം കണ്‍വെന്‍ഷനുകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പകുതിയോളം മണ്ഡലങ്ങളില്‍ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തകരില്‍ പഴയ ആവേശമില്ല.

ppsuneer-1

കഴിഞ്ഞ ദിവസം വിജയത്തെ ബാധിക്കില്ലെങ്കിലും ഭൂരിപക്ഷത്തെ ബാധിക്കുമെന്ന് മുസ്ലീംലീഗ് ജില്ലാനേതൃത്വം വ്യക്തമാക്കിയിരുന്നു. താഴെക്കിടയിലുള്ള പ്രവര്‍ത്തകരാണ് ഇനിയും സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാത്തതില്‍ കടുത്ത പ്രതിഷേധമുയര്‍ത്തുന്നത്. മത്സരിക്കാന്‍ രാഹുല്‍ എത്തിയില്ലെങ്കില്‍ പ്രചരണത്തിനുണ്ടാവില്ലെന്ന കടുത്ത തീരുമാനത്തിലേക്കും ഒരു വിഭാഗം പ്രവര്‍ത്തകര്‍ നീങ്ങിയിട്ടുണ്ട്. രാഹുലിന്റെ വരവ് അനിശ്ചിതത്വത്തിലായതോടെ സി പി എം, ബി ജെ പി അണികള്‍ നടത്തുന്ന ആക്ഷേപ പോസ്റ്റുകളെ പ്രതിരോധിക്കാനും യു ഡി എഫ് പ്രവര്‍ത്തകര്‍ തയ്യാറാക്കുന്നില്ല. അതേസമയം, ഇനി കേവലം അഞ്ച് ദിവസം മാത്രമാണ് നാമനിര്‍ദേശപട്ടിക സമര്‍പ്പിക്കാനുള്ളത്.

ഇതിനിടയില്‍ രാഹുലല്ലാതെ മറ്റൊരു സ്ഥാനാര്‍ത്ഥി വന്നാല്‍ അത് പ്രചരണത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. രാഹുല്‍ വരുമെന്ന പ്രഖ്യാപനമുണ്ടായതിനെ തുടര്‍ന്ന് പുതിയതായി പതിനായിരക്കണക്കിന് പേരാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ളത്. രാഹുലിന്റെ വരവുണ്ടായില്ലെങ്കില്‍ ഇത് പ്രതിഷേധ വോട്ടായി മാറുമെന്ന ആശങ്കയും യു ഡി എഫ് ക്യാംപിലുണ്ട്. ഞായറാഴ്ചയോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്നും അത് രാഹുല്‍ഗാന്ധി തന്നെയായിരിക്കും എന്നാണ് മുതിര്‍ന്ന നേതാക്കള്‍ പ്രതീക്ഷ കൈവിടാതെ പറയുന്നത്.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Wayanad
English summary
PP Suneer submits nomination for lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X