• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ബ്രഹ്മഗിരി മാംസ സംസ്‌ക്കരണ ഫാക്ടറിയിലെ മാലിന്യം; പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ്, 13 പേര്‍ക്ക് പരിക്ക്, ഗുരുതര പരിക്കേറ്റ യുവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍, മൂന്ന് പേര്‍ അറസ്റ്റില്‍!

  • By Desk

സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി മലയവയല്‍ മഞ്ഞാടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ബ്രഹ്മഗിരി മാംസ സംസ്‌കരണ ഫാക്ടറിയിയെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായെത്തിയ സ്ത്രീകളടക്കമുള്ളവര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ്. ലാത്തിചാര്‍ജ്ജില്‍ 13 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നു. ലാത്തിചാര്‍ജ്ജില്‍ ഗുരുതരമായി പരുക്കേറ്റ പ്രദേശവാസിയായ അശ്വതി(24)യെ കോഴിക്കോട് മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മലപ്പുറത്ത് മുപ്പത്തെട്ടുകാരി യുവതി ആസിഡ് കഴിച്ച് മരിച്ച സംഭവം; സാക്ഷി വിസ്താരം തുടങ്ങി, ഇംഗിതത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന് അയല്‍വാസി അപവാദ പ്രചരണം നടത്തി, മരണ കാരണം ഇങ്ങനെ...

പരിക്കേറ്റ പ്രദേശവാസികളായ നീലി(85), സുശീല(45), സുരേഷ്(47), ബാപ്പൂട്ടി(59), രാജന്‍(42), ശാന്ത(45), മീനാക്ഷി(56), സന്ധ്യ(30), ഷിനോജ്(38), അഖിലേഷ്(24), സുലോചന(37), വാസു(70) എന്നിവര്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ് ആശുപത്രിയിലെത്തിയവരെ അഡ്മിറ്റാക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് പരിക്കേറ്റ അഞ്ചുപേരെ പിന്നീട് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Protesters

ബ്രഹ്മഗിരി മാംസ സംസ്‌ക്കരണയൂണിറ്റിലെ മാലിന്യപ്രശ്‌നവുമായി ഏതാനം ദിവസങ്ങളായി പ്രദേശത്ത് പ്രതിഷേധം നിലനില്‍ക്കുന്നുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ ഫാക്ടറിയില്‍ നിന്നും ദുര്‍ഗന്ധം പുറത്തേക്ക് പടരുന്നുണ്ടായിരുന്നു. തുടര്‍ന്ന് കുട്ടികളും സ്ത്രീകളുടക്കമുള്ളവര്‍ ഫാക്ടറിക്ക് മുമ്പിലെത്തി പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവരില്‍ നിന്നും ഒരു തുടര്‍നടപടിയുമുണ്ടായില്ല.

ഇതിനിടെ പ്രതിഷേധക്കാര്‍ ജില്ലാകലക്ടറുമായും പൊലീസുമായും ബന്ധപ്പെട്ടു. ബുധനാഴ്ച രാവിലെ കലക്ടര്‍ സ്ഥലത്തെത്താമെന്ന് ഉറപ്പും നല്‍കി. എന്നാല്‍ രാത്രിയോടെ ദുര്‍ഗന്ധം അസഹനീയമായതോടെ പ്രദേശവാസികള്‍ ഫാക്ടറിക്ക് മുമ്പിലെത്തി. തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത്. ഇതിന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ലാത്തിവീശിയതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

അതേസമയം, പൊലീസ് സമരക്കാരുമായി ചര്‍ച്ചനടത്തുന്നതിനിടെ പൊലീസിനുനേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് ലാത്തിവീശിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ഫൈസല്‍(38)അനില്‍(28) അനീഷ് (32) എന്നിവരെ അമ്പലവയല്‍ പൊലീസ് അറസ്റ്റുചെയ്തു. അന്യായമായി സംഘം ചേരല്‍, അതിക്രമിച്ചു കടക്കല്‍, പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സ പ്പെടുത്തല്‍, ആയുധമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിക്കല്‍,പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി. കണ്ടാലറിയുന്ന 40 പേര്‍ക്കെതിരെ വെറെയും കേസെടുത്തിട്ടുണ്ട്.

Wayanad

English summary
Protest against waste issue in Brahmagiri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X