വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുലെത്തുന്നു; ഏഴിന് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ റോഡ് ഷോ, എട്ടിന് വയനാട്ടില്‍... പനമരത്തെ കര്‍ഷക ആത്മഹത്യയില്‍ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് രാഹുലിന്റെ കത്ത്!!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ചരിത്രവിജയത്തിന് ശേഷം വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങളോട് നന്ദി പറയാന്‍ രാഹുല്‍ വരുന്നു. ജൂണ്‍ ഏഴ്, എട്ട് തിയ്യതികളിലാണ് രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തിലെ പര്യടനപരിപാടികള്‍. ഏഴിന് കോഴിക്കോട് നിയോജകമണ്ഡലത്തിലെ തിരുവമ്പാടി, മലപ്പുറം നിയോജകമണ്ഡലത്തിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ എന്നിവിടങ്ങളിലും, എട്ടിന് വയനാട്ടിലെ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലങ്ങളിലും രാഹുല്‍ഗാന്ധി പര്യടനം നടത്തും.

മോദിക്ക് നന്ദി പറഞ്ഞ് രാജ്യവർധൻ റാത്തോഡ്; മോദി മന്ത്രിസഭയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് അനുഗ്രഹം!!

അനുയോജ്യമായ കാലാവസ്ഥയാണെങ്കില്‍ റോഡ്‌ഷോ നടത്തിയാവും രാഹുല്‍ മണ്ഡലത്തിലെ വോട്ടര്‍മാരെ കാണുക. ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന എം പിമാരുടെ യോഗത്തിലാണ് വയനാട് സന്ദര്‍ശനം സംബന്ധിച്ചുള്ള അന്തിമതീരുമാനമുണ്ടാകുക. ജൂണ്‍ മൂന്നിന് വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗത്തില്‍ രാഹുലിന്റെ സന്ദര്‍ശനം സംബന്ധിച്ചുള്ള ഒരുക്കങ്ങളെ പറ്റി ആലോചിക്കും. ഏഴിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി മുക്കത്ത് നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്തുകൊണ്ടാണ് പര്യടന പരിപാടികള്‍ക്ക് തുടക്കമിടുക.

Rahul Gandhi

തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് രാത്രി വയനാട്ടിലെ വൈത്തിരി റിസോര്‍ട്ടിലെത്തി താമസിക്കും. തുടര്‍ന്ന് എട്ടാം തീയതി ജില്ലയില്‍ മൂന്ന് നിയോജകമണ്ഡലങ്ങളില്‍ നടക്കുന്ന റോഡ്‌ഷോയിലും പങ്കെടുക്കും. അതേസമയം, മണ്ഡലത്തിലെ പ്രധാനവിഷയങ്ങളില്‍ എം പി എന്ന നിലയില്‍ രാഹുല്‍ഗാന്ധി ഇടപെട്ടുതുടങ്ങി. കഴിഞ്ഞ ദിവസം പനമരം ഗ്രാമപഞ്ചായത്തിലെ നീര്‍വാരത്ത് കര്‍ഷകനായ ദിനേശ്കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ കത്തയച്ചിട്ടുണ്ട്.

ദിനേശ്കുമാറിന്റെ വിധവ സുജാതയുമായി ഫോണില്‍ സംസാരിച്ചുവെന്നും, വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് മൂലമു ണ്ടായ സമ്മര്‍ദ്ദവും, വിഷമവും അതിജീവിക്കാന്‍ കഴിയാതെയാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായും രാഹുല്‍ ഗാന്ധി കത്തില്‍ വ്യക്തമാക്കുന്നു. 2019 ഡിസംബര്‍ 31 വരെ കാര്‍ഷിക വായ്പകള്‍ക്കെല്ലാം കേരള സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും വായ്പാ തിരിച്ചടവിനായി ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ കര്‍ഷകരെ വല്ലാതെ ബുദ്ധി മുട്ടി ക്കുന്നതായും, ഇക്കാര്യങ്ങളെല്ലാം അന്വേശിക്കുന്നതോടൊപ്പം മരിച്ച ദിനേഷ് കുമാറിന്റെ വീട്ടുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് രാഹുലിനെ വയനാട് പാര്‍ലമെന്റിലേക്കയച്ചത്. ഈ സാഹചര്യത്തില്‍ രാഹുലിന്റെ വരവ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലയിലെ യു ഡി എഫ് പ്രവര്‍ത്തകര്‍.

Wayanad
English summary
Rahul Gandhi will come Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X