വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങില്ല: എന്താണോ വേണ്ടത് ഒരുക്കാമെന്ന് രാഹുല്‍

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പുതിയ അധ്യായന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായാണ് ക്ലാസുകള്‍ ആരംഭിച്ചത്. ഈ സാഹചര്യത്തില്‍ വയനാട് ജില്ലയിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങാവുകയാണ് വയനാട് എംപി രാഹുല്‍ ഗാന്ധി. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സാമഗ്രികകള്‍ എത്തിച്ചു നല്‍കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Recommended Video

cmsvideo
ആദിവാസി കുട്ടികള്‍ക്ക് ഓൺലൈൻ സഹായം നൽകുമെന്ന് രാഹുല്‍ ഗാന്ധി : Oneindia Malayalam

 അമിത്ഷാ നേരിട്ടിറങ്ങി; ഇനി മമതയില്ല'; ഒമ്പത് പോയിന്റുള്ള കുറ്റപത്രം; പക്ഷെ സമയമിതല്ലെന്ന് അമിത്ഷാ നേരിട്ടിറങ്ങി; ഇനി മമതയില്ല'; ഒമ്പത് പോയിന്റുള്ള കുറ്റപത്രം; പക്ഷെ സമയമിതല്ലെന്ന്

ഹരിയാനയില്‍ പപ്പു-ഗപ്പു ഫൈറ്റ്; രാഷ്ട്രീയത്തില്‍ കേമനാര്? അത് താന്‍ തന്നെയെന്ന് സുര്‍ജേവാലഹരിയാനയില്‍ പപ്പു-ഗപ്പു ഫൈറ്റ്; രാഷ്ട്രീയത്തില്‍ കേമനാര്? അത് താന്‍ തന്നെയെന്ന് സുര്‍ജേവാല

രാഹുലിന്റെ കത്ത്

രാഹുലിന്റെ കത്ത്

ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമാകാന്‍ കുട്ടികള്‍ക്ക് എന്തൊക്കൊ സൗകര്യങ്ങളാണോ വേണ്ടത് അതിന്റെ വ്യക്തമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് അയക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വയനാട് ജില്ലാ കളക്ടര്‍ക്കും രാഹുല്‍ ഗാന്ധി കത്തയച്ചു. സ്മാര്‍ട്ട് ഫോണോ, കമ്പ്യൂട്ടറുകളോ ഉള്‍പ്പെടെ മെച്ചപ്പെട്ട സൗകര്യം ഇല്ലാത്തത് കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമാവാന്‍ കഴിയല്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍.

രണ്ട് ലക്ഷത്തോളം കുട്ടികള്‍

രണ്ട് ലക്ഷത്തോളം കുട്ടികള്‍

വയനാട്ടിലെ 17000 ത്തോളം ആദിവാസി വിഭാഗക്കാരായ കുട്ടികളില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞിട്ടുള്ളു. ഒരാഴ്ച്ചക്കകം സൗകര്യങ്ങള്‍ ഒരുക്കാനാണ് ശ്രമം. ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടില്ല. ടിവി കംപ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ സൗകര്യങ്ങളില്ലാത്ത രണ്ട് ലക്ഷത്തോളം കുട്ടികളാണ് സംസ്ഥാനത്തുള്ളത്.

ലീല സന്തോഷ്

ലീല സന്തോഷ്

ഇത് സംബന്ധിച്ച് സംവിധായിക ലീല സന്തോഷ് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.ആദിവാസി വിഭാഗത്തില്‍ നിന്നും ചലച്ചിത്ര സംവിധാന രംഗത്ത് ചുവടുറപ്പിച്ച ആദ്യ മലയാളി വനിതാ സംവിധായികയാണ് ലീല സന്തോഷ്. 'ഇന്ന് വിക്ടേഴ്‌സ് ചാനലിലൂടെ കളിയും ചിരിയും കഥകളുമായി വളരെ നല്ല ക്ലാസ്സുകളാണ് നടന്നത് .പക്ഷെ അതൊന്നും കേള്‍ക്കാനും കാണാനും, അറിയാനും ആവാതെ ,വയനാടിന്റെ പുഴയോരങ്ങളില്‍ ചൂണ്ടയിട്ടും ,വയലുകളില്‍ ഞണ്ടിനെ പിടിച്ചും നടന്ന ഒരു പറ്റം കുഞ്ഞുങ്ങള്‍ ഇവിടെയുണ്ട്'.

 മൗലികാവകാശം

മൗലികാവകാശം

'വിദ്യാഭ്യാസം ഒരോ കുഞ്ഞിന്റെയും മൗലികാവകാശം ആയിരിക്കെ , ഇന്ന് ജൂണ്‍ ഒന്ന് ആണെന്നും കൂടി അറിയാതെ നടന്നവര്‍ . എത്രയും പെട്ടെന്ന് ഗവണ്‍മെന്റ് ഇതിനൊരു സൊലൂഷന്‍ കണ്ടില്ലെങ്കില്‍ ,ഒരു കാലത്ത് ഞങ്ങളുടെ തലമുറയ്ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നത് പോലെ ഇനി വരും തലമുറയും വിദ്യാഭ്യാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവരാകും.' എന്നായിരുന്നു കുറിപ്പ്.

ആത്മഹത്യ

ആത്മഹത്യ

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് മലപ്പുറം വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തത് കൊണ്ടാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു രക്ഷിതാക്കളുടെ ആരോപണം. ദേവികയെന്ന പെണ്‍കുട്ടിയാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്.

 പഠിക്കാന്‍ മിടുക്കി

പഠിക്കാന്‍ മിടുക്കി

പണമില്ലാത്തതിനാല്‍ കേടായ ടിവി നന്നാക്കാന്‍ കഴിയാത്തതും സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയെന്ന് രക്ഷിതാക്കള്‍ പറയുന്നു. കൂലിപണിക്കാരനായ അച്ഛന് രോഗബാധയെ തുടര്‍ന്ന് പണിക്ക് പോകാന്‍ കഴിയാറില്ല. ദേവിക പഠിക്കാന്‍ മിടുക്കിയായിരുന്നു. എന്നാല്‍ ഓണ്‍ലൈനായി ക്ലാസ് തുടങ്ങിയതോടെ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയില്ലേയെന്ന ആശങ്കയിലായിരുന്നു.

 പ്രതിഷേധം

പ്രതിഷേധം

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും അതില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ബദല്‍ സൗകര്യം ഒരുക്കാത്തതില്‍ ശക്തമായ പ്രതിഷേധം നടന്നിരുന്നു. സംഭവത്തില്‍ എംഎസ്എഫ് ഡിഡിഇ ഓഫീസ് ഉപരോധിച്ചിരുന്നു.
അംഗന്‍വാടി,വായനശാല എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കി ആദിവാസി മേഖലയില്‍ നിന്നുളള കുട്ടികള്‍ക്ക് ക്ലാസുകള്‍ ലഭ്യമാക്കാനുളള സൗകര്യം ഒരുക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തിലും നടപടിയായിട്ടില്ല.

Wayanad
English summary
Rahul Gandhi Will Distribute Online Study material For Students in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X