Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; കെസി റോസക്കുട്ടി പാര്‍ട്ടി വിട്ടു, ഏറ്റുമാനൂരിലേക്ക് പോവും

നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ തന്നെ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയേറ്റ ജില്ലകളില്‍ ഒന്നാണ് വയനാട്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ നിരവധിപേര്‍ പാര്‍ട്ടി വിട്ടു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തര്‍ക്കങ്ങള്‍ മുറുകി. ടി സിദ്ധീഖിനെ കല്‍പറ്റയില്‍ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ ഒറ്റക്കെട്ടായി എതിര്‍ത്തതോടെ നേതൃത്വം ശരിക്കും വെട്ടിലായി. ഒടുവില്‍ പ്രശ്നങ്ങള്‍ എല്ലാം പരഹരിച്ചെന്ന അവകാശവാദത്തോടെ ടി സിദ്ധീഖിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസിനെ ഞെട്ടിച്ചുകൊണ്ട് പാര്‍ട്ടി വിട്ടിരിക്കുകയാണ് മുതിര്‍ന്ന നേതാവായ കെസി റോസക്കുട്ടി.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

 കെസി റോസക്കുട്ടി

കെസി റോസക്കുട്ടി


കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് വയനാട് ജില്ലയില്‍ നിന്നുള്ള പ്രമുഖ നേതാവായ കെസി റോസക്കുട്ടി പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് പ്രാഥമികാത്വവും അവര്‍ രാജിവെച്ചു. സ്ത്രീകള്‍ക്ക് വലിയ അവഗണനയാണ് കോണ്‍ഗ്രസില്‍ നേരിടേണ്ടി വരുന്നത്. ലതിക സുഭാഷിനുണ്ടായ ദുരനുഭവം വേദനിപ്പിച്ചെന്നും റോസക്കുട്ടി പറയുന്നു.

ലതിക സുഭാഷിന് വേണ്ടി

ലതിക സുഭാഷിന് വേണ്ടി

ഡിസിസി പ്രസിഡന്‍റായ ബിന്ദു കൃഷ്ണയ്ക്ക് പോലും സീറ്റിനായി കരയേണ്ടി വരുന്നു. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സീറ്റ് വീതം വെപ്പ് നടക്കുന്നത്. പാര്‍ട്ടിയില്‍ വയനാട് ജില്ലക്കാരെ നിരന്തരം അവഗണിക്കുകയാണ്. ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കുന്ന ലതിക സുഭാഷിന് വേണ്ടി പ്രചരണത്തിന് പോകുന്ന കാര്യം ആലോചനയിലാണെന്നും റോസക്കുട്ടി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

Recommended Video

cmsvideo
    #KLELection 2021 യുഡിഎഫിൽ വീണ്ടും രാജി: കെപിസിസി വൈസ് പ്രസിഡൻ്റ് റോസക്കുട്ടി ടീച്ചർ രാജി വെച്ചു
    കല്‍പറ്റ മണ്ഡലത്തില്‍

    കല്‍പറ്റ മണ്ഡലത്തില്‍

    ഗ്രൂപ്പ് പോരിൽ മനം മടുത്താണ് പാര്‍ട്ടി വിടുന്നതെന്നും റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. ഇനിയും തുടരാൻ കഴിയില്ല. ഹൈക്കമാൻഡ് വരെ ഗ്രൂപ്പുണ്ടാക്കുന്ന കാലമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കല്‍പറ്റയില്‍ ടി സിദ്ധീഖിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ നേരത്ത വലിയ എതിര്‍പ്പ് ഉന്നയിച്ച നേതാവായിരുന്നു കെസി റോസക്കുട്ടി.

    ഏക ജനറല്‍ സീറ്റ്

    ഏക ജനറല്‍ സീറ്റ്

    മൂന്ന് നിയമസഭ മണ്ഡലങ്ങളുള്ള വയനാട്ടിലെ ഏക ജനറല്‍ സീറ്റാണ് കല്‍പ്പറ്റ. ഇവിടെ ജില്ലയിലുള്ല നേതാക്കളെ പരിഗണിക്കാതെ പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കുന്നത് ജില്ലയിലെ പാര്‍ട്ടിയെ തകര്‍ക്കുമെന്നായിരുന്നു കെസി റോസക്കുട്ടി ഉള്‍പ്പടേയുള്ളവരുടെ വാദം. എന്നാല്‍ ഇതൊന്നും അംഗീകരിക്കാതെ ടി സിദ്ധീഖിനെ തന്നെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായി നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു.

    എഐസിസി അംഗം

    എഐസിസി അംഗം

    വയനാട്ടില്‍നിന്നുള്ള എഐസിസി അംഗവും കെപിസിസി വൈസ് പ്രസിഡന്‍റുമാണ് കെസി റോസക്കുട്ടി. 1991 ൽ സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായിരുന്നു അവര്‍. നാലു വർഷം സ്‌ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ സംബന്ധിച്ച നിയമസഭാ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്‌ .

    രാഷ്ട്രീയകാര്യ സമിതി അംഗം

    രാഷ്ട്രീയകാര്യ സമിതി അംഗം

    കോൺഗ്രസ് പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്നു. 2001 മുതൽ 2012 വരെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി യുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 2012 ഏപ്രിൽ മുതൽ കേരള വനിത കമ്മീഷൻ അധ്യക്ഷയായും കെസി റോസക്കുട്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.

    എംഎസ് വിശ്വനാഥന്‍ സിപിഎമ്മില്‍

    എംഎസ് വിശ്വനാഥന്‍ സിപിഎമ്മില്‍

    അടുത്തകാലത്തായി വയനാട്ടില്‍ മാത്രം കോണ്‍ഗ്രസ് വിടുന്ന അഞ്ചാമത്തെ പ്രമുഖ നേതാവാണ് റോസക്കുട്ടി. കെപിസിസി സെക്രട്ടറി എം.എസ്. വിശ്വനാഥന്‍ പാര്‍ട്ടിവിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹം നിലവില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബത്തേരി മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാണ്.

    തിരിച്ചെത്തിയവരും പോയവരും

    തിരിച്ചെത്തിയവരും പോയവരും

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡി സി സി മുന്‍ ഉപാധ്യക്ഷനുമാണ് കെ കെ വിശ്വനാഥന്‍ പാര്‍ട്ടി വിട്ടെങ്കിലും അനുനയ ശ്രമങ്ങള്‍ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ സുജയ വേണുഗോപാലും കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.

    പി കെ അനില്‍ കുമാര്‍

    പി കെ അനില്‍ കുമാര്‍

    ഡിസിസി ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പി കെ അനില്‍ കുമാറും അടുത്തുടെ കോണ്‍ഗ്രസ് വിട്ടു. ഇദ്ദേഹം പിന്നീട് എല്‍ജെഡിയില്‍ ചേര്‍ന്നു. നേരത്തെ വയനാട് ജില്ലാ പഞ്ചായത്തംഗവും കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു പികെ അനില്‍ കുമാര്‍

    200 മില്യണ്‍ ഡോളർ കയ്യകലത്ത്; ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട് - അറിയേണ്ടതെല്ലാം

    നടി അനു ഇമ്മാനുവലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+