പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കുടിവെള്ള പദ്ധതി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമികനിഗമനം, സംഭവം വയനാടിൽ...
സുല്‍ത്താന്‍ബത്തേരി: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കുടിവെള്ള പദ്ധതിയുടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ബത്തേരി പള്ളിവയല്‍ പുത്തൂര്‍വീട്ടില്‍ പത്മനാഭന്റെ മകള്‍ പ്രജിഷ(14)യെയാണ് വീടിനടുത്തുള്ള കുടിവെള്ള പദ്ധതിയുടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുല്‍ത്താന്‍ബത്തേരി കുപ്പാടി ഗവ. ഹൈസ്‌ക്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയാണ് പ്രജിഷ. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് പഠിക്കുന്നതിനായി എഴുന്നേറ്റ വിദ്യാര്‍ത്ഥിനിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തി.

പിന്നീട് ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് വീടിന് തൊട്ടടുത്തുള്ള വെള്ളക്കെട്ട് കുട്ടിപദ്ധതിയുടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. അമ്മ: ശ്രീജ. സഹോദരങ്ങള്‍: വിജിഷ, രഞ്ജിത്, സജിത്.












Click it and Unblock the Notifications