വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആശങ്ക മാറുന്നില്ല; വയനാട്ടില്‍ പന്നിപ്പനിയില്‍ കര്‍ഷകര്‍ക്ക് പേടി, 3 ഫാമുകളിലെ പന്നികള്‍ക്ക് ദയാവധം

Google Oneindia Malayalam News

മാനന്തവാടി: വയനാട്ടില്‍ പന്നിപന്നി പടരുന്നതിനിടെ കര്‍ഷകര്‍ക്കെല്ലാം ഭയം. ഒരു പനിക്ക് പോലും രോഗം സ്ഥിരീകരിക്കുകയോ യാതൊരു വിധ രോഗലക്ഷണങ്ങള്‍ കാണിക്കുകയോ ചെയ്യാത്ത മൂന്ന് ഫാമുകളിലെ പന്നികളെ കൂടി ദയാവധത്തിന് വിധേയമാക്കി. കര്‍ഷകര്‍ ഇത്രയധികം പന്നികളെ നഷ്ടപ്പെടുന്നതിലൂടെ വലിയ കൃഷി നഷ്ടം കൂടിയാണ് സംഭവിക്കുന്നത്.

രശ്മിക മന്ദാന കോണ്‍ഗ്രസ് എംപിയാകും; ജാതകപ്രകാരം രക്ഷിതുമായി പിരിഞ്ഞു, പ്രവചനവുമായി ജ്യോതിഷിരശ്മിക മന്ദാന കോണ്‍ഗ്രസ് എംപിയാകും; ജാതകപ്രകാരം രക്ഷിതുമായി പിരിഞ്ഞു, പ്രവചനവുമായി ജ്യോതിഷി

1

ജില്ലയിലെ കര്‍ഷകരുടെ നടുവൊടിക്കുന്ന കാര്യം കൂടിയാണിത്. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രോട്ടോക്കോള്‍ പ്രകാരം ഒരു കിലോമീറ്റര്‍ ആകാശദൂരപരിധിയില്‍ ഉള്‍പ്പെട്ട ഫാമുകളിലെ പന്നികളെയാണ് ദയാവധത്തിന് വിധേയമാക്കിയത്.

തവിഞ്ഞാല്‍ പഞ്ചായത്തിലെ കരിമാനിയിലെ ഫാമില്‍ എല്ലാ പന്നികളെയും കൊന്ന് 24 മണിക്കൂറിന് ശേഷമാണ് നഗരസഭയില്‍ ദൗത്യം ആരംഭിക്കുന്നത് രണ്ടിടത്തും പന്നികളെ കൊല്ലുന്നത് ഒരേ സംഘമാണ്. അതുകൊണ്ട് ഇവര്‍ക്ക് 24 മണിക്കൂര്‍ ആദ്യ ദൗത്യത്തിന് ശേഷം ക്വാറന്റീനില്‍ കഴിയേണ്ടി വരും.

ദക്ഷിണേന്ത്യയില്‍ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച മാനന്തവാടി കണിയാരത്തെ ജിനി ഷാജിയുടെ ഫാമിന്റെ ഒരു കിലോമീറ്റര്‍ ആകാശദൂരപരിധിയിലെ ഫാമുകളിലെ പന്നികളെയാണ് ഉന്‍മൂലനം ചെയ്തത്.

ആദ്യം കുറ്റിമൂലയിലെ പുത്തന്‍പുരയുടെ ഫാമിലുള്ള 29 പന്നികളെയാണ് ദൗത്യസംഘം ആദ്യമായി ദയാവധത്തിന് വിധേയമാക്കിയത്. രാവിലെ മാനന്തവാടി മൃഗാശുപത്രിയിലെത്തിയ ആര്‍ആര്‍ടി അംഗങ്ങള്‍ വിദഗ്ധര്‍ തവിഞ്ഞാല്‍ പഞ്ചായത്തില്‍ അനുവര്‍ത്തിച്ച കേരളത്തിലെ തന്നെ ആദ്യത്തെ പന്നികളിലെ ഹ്യൂമെയിന്‍ കില്ലിംഗ് രീതികള്‍ വിശദമാക്കി കൊടുത്തു.

ജിനി ഷാജിയുടെ ഫാമിന് ചുറ്റുവട്ടമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 325 പന്നികളെ കൊന്നൊടുക്കേണ്ടി വരുമെന്നായിരുന്നു കരുതിയത്. അവസാന ഘട്ട ജിയോ മാപ്പിങില്‍ നിര്‍ധിഷ്ട ഒരു കിലോമീറ്റര്‍ പരിധിയില്‍ മൂന്ന് പന്നി ഫാമുകളിലായി നൂറോളം പന്നികളാണ് ഉള്ളതെന്ന് കണ്ടെത്തി.

അതേസമയം രോഗമൊന്നുമില്ലാത്ത ഇടത്തെ പന്നികളെ കൊന്നൊടുക്കുന്നത് കര്‍ഷകരെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പലരും ചെറിയ തോതില്‍ വായ്പയെടുത്താണ് പന്നി ഫാം ബിസിനസിലേക്ക് വന്നിരിക്കുന്നത്. ഇവരില്‍ പലരുടെയും ഫാമില്‍ രോഗലക്ഷണം ഇല്ലാത്ത പന്നികളാണ് ഉള്ളത്.

സിംപിള്‍ ആന്‍ഡ് കൂള്‍ ലുക്കില്‍ അമൃത സുരേഷ്, പാപ്പുവും ഗോപി സുന്ദറും എവിടെയെന്ന് ആരാധകര്‍, പുതിയ ചിത്രങ്ങള്‍ വൈറല്‍

എന്നിട്ടും കൂട്ടത്തോടെ കൊല്ലുന്ന അവസ്ഥയാണ്. അതേസമയം ആഫ്രിക്കന്‍ പന്നി പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി നിര്‍ദേശിച്ചു.

നിങ്ങള്‍ക്ക് രഹസ്യമായ ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, വൈറലായി ഒപ്ടിക്കല്‍ ചിത്രംനിങ്ങള്‍ക്ക് രഹസ്യമായ ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, വൈറലായി ഒപ്ടിക്കല്‍ ചിത്രം

Wayanad
English summary
swine flu in wayanad: more pigs killed in fear of disease fear
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X