Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും കടുവയുടെ ആക്രമണം, പശുക്കിടാവിനെ പിടികൂടി; രാഹുല്‍ വയനാട്ടിലേക്ക്

വയനാട്: വന്യജീവി ആക്രമണങ്ങളില്‍ ജനരോഷം രൂക്ഷമാകുന്നതിനിടെ വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. പുല്‍പ്പള്ളി ആശ്രമക്കൊല്ലി ഐക്കരക്കുടി എല്‍ദോസിന്റെ പശുക്കിടാവിനെ കടുവ പിടികൂടി. തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെയാണ് കടുവ പിടികൂടിയത്. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും കടുവ പശുവിനെയും കടിച്ചെടുത്ത് ഓടിപ്പോയിരുന്നു. ഇതിനിഡടയില്‍ കടുവ ചാണകക്കുഴിയില്‍ വീഴുകയും ചെയ്തു.

ആളുകള്‍ ബഹളം വെച്ചതോടെ കടുവ തോട്ടത്തിലേക്ക് ഓടിപ്പോവുകയായിരുന്നു. കടുവയുടെ കാല്‍പാടുകള്‍ സമീപത്ത് പതിഞ്ഞിട്ടുണ്ട്. ഇന്നലെ കടുവ വന്ന വീടിന്റെ സമീപപ്രദേശമായ അമ്പത്തിയാറിലാണ് കഴിഞ്ഞ ദിവസം കാളക്കുട്ടിയും ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി വാഴയില്‍ അനീഷ് എന്ന നാട്ടുകാരന്‍ കടുവയ്ക്ക് മുന്നില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

TIGER

അനീഷ് ബൈക്കില്‍ പോകുമ്പോള്‍ കടുവ മുന്നിലെത്തുകയായിരുന്നു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനീഷിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ജില്ലയില്‍ വന്യജീവി ആക്രമണം രൂക്ഷമാകുന്നതിനിടെ എം പി രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തും. ഇന്നലെ കണ്ണൂരില്‍ എത്തിയ രാഹുല്‍ ഗാന്ധി ഇന്ന് പുലര്‍ച്ചെ തന്നെ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

കാട്ടാന ആക്രമണത്തില്‍ മരിച്ച അജീഷിന്റെയും പോളിന്റെയും വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ഇന്ന് ഉച്ച വരെ വയനാട്ടില്‍ തങ്ങിയ ശേഷം മൂന്ന് മണിയോടെ രാഹുല്‍ പ്രയാഗ് രാജിലേക്ക് തിരിക്കും. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നത്. ഇന്നലെ വരാണസിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ആണ് രാഹുല്‍ ഗാന്ധി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്.

അതിനിടെ വയനാട്ടിലെ വന്യജീവി ആക്രമണത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. വന്യ മൃഗങ്ങള്‍ ജനവാസ മേഖലയില്‍ വരുന്നത് കണ്ടെത്താന്‍ 250 പുതിയ ക്യാമറകള്‍ കൂടി സ്ഥാപിക്കാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. വനത്തോട് ചേര്‍ന്നുള്ള മേഖലകളില്‍ വനം, പൊലീസ്, റവന്യു തുടങ്ങിയ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും.

ആവശ്യമുള്ള ഇടങ്ങളില്‍ പൊലീസ്, വനം വകുപ്പ് ജീവനക്കാരുടെ സാന്നിധ്യം ശക്തിപ്പെടുത്തണം എന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തും. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+