Get Updates
Get notified of breaking news, exclusive insights, and must-see stories!

കടുവാ ഭീതി പടരുന്നു, കുമ്പളേരിയിലും കടുവയെത്തി, ജനവാസ മേഖലയാകെ ആശങ്കയില്‍

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പലയിടത്തായി കടുവാ ഭീതി പടരുന്നു. ഓരോ ദിവസവും ഓരോ ഇടത്തായിട്ടാണ് കടുവയെ കാണുന്നത്. ജനവാസ മേഖലകളിലാണ് കടുവയെ കണ്ടുതുടങ്ങിയിരിക്കുന്നത്. കുമ്പളേരിയില്‍ ജനവാസ മേഖലയിലും കടുവ ഇറങ്ങിയതാണ് ഇപ്പോള്‍ ഭയപ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസം കൃഷ്ണഗിരിയില്‍ ആടുകളെ കൊന്ന കടുവ തന്നെയാണ് കുമ്പളേരിയിലും എത്തിയതെന്ന നിഗമനത്തിലാണ് വനംവകുപ്പ്. കുമ്പളേരിയിലെ അങ്കണവാടി പരിസരത്താണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ഇത് കടുവയുടേത് തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

1

കഴിഞ്ഞ ദിവസം ആടുകളെ ആക്രമിച്ചിരുന്നു ഈ കടുവ. എന്നാല്‍ ഇന്നലെ വളര്‍ത്തു മൃഗങ്ങളെ ഒന്നും ഈ കടുവ ലക്ഷ്യമിട്ടില്ല. പക്ഷേ ജനവാസ കേന്ദ്രത്തില്‍ ഈ കടുവ ഇറങ്ങിയതാണ് നാട്ടുകാരെ ആകെ ഭയപ്പെടുത്തിയിരിക്കുന്നത്. മൈലമ്പാടിയിലെ കടുവയുടെ സാന്നിധ്യം കുറച്ചായി ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് കൃഷ്ണഗിരിയില്‍ കടുവ വീണ്ടുമെത്തിയിരിക്കുന്നത്.

Relationship: പ്രണയബന്ധമുണ്ടോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ അത് സൂപ്പര്‍ സ്‌ട്രോംഗാവും, ചെയ്യേണ്ടത് ഇത്ര മാത്രം

മൈലമ്പാടിയില്‍ എത്തിയ കടുവ തന്നെയാണോ കൃഷ്ണഗിരിയില്‍ എത്തിയതെന്നാണ് വനംവകുപ്പ് പരിശോധിക്കുന്നതാണ്. ഈ മേഖലയില്‍ കൂടു സ്ഥാപിക്കണമെന്ന ആവശ്യവും നാട്ടുകാര്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്തായാലും പട്രോളിംഗും നിരീക്ഷണവും വനംവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.

അതേസമയം ചീരാല്‍, മുണ്ടക്കൊല്ലി ഭാഗങ്ങളില്‍ ഇറങ്ങിയ കടുവയെ പിടിക്കാത്തതില്‍ ജനരോഷം ശക്തമായിരിക്കുകയാണ്. ജനകീയ സമരസമിതി നേതൃത്വത്തെ അമ്പരപ്പിച്ചാണ് നാട്ടുകാര്‍ ഹര്‍ത്താലിന്റെ ഭാഗമായത്. ഏഴ് കന്നുകാലികളെ ആക്രമിച്ച കടുവ, ഇതില്‍ ആറെണ്ണത്തിനെയും വകവരുത്തിയിരുന്നു.

രണ്ടാഴ്ച്ചയില്‍ അധികമായി കടുവ സ്ഥിരമായി ഇറങ്ങുന്നുണ്ട്. വളര്‍ത്തുമൃഗങ്ങളൊന്നും സുരക്ഷിതമല്ല. നഷ്ടപരിഹാരം ഉടന്‍ കൈമാറണമെന്ന ആവശ്യം സമരത്തില്‍ ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നഷ്ടപരിഹാര തുകയുടെ കാര്യത്തില്‍ തീരുമാനമായത്. എത്രയും പെട്ടെന്ന് ഇത് നല്‍കണമെന്നും നിര്‍ദേശമുണ്ട്.

ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും കളക്ടര്‍ സ്ഥലത്തെത്തിയിരുന്നില്ല. ഇത് സമരക്കാരെ കൂടുതല്‍ പ്രകോപിതരാക്കി. ഫോറസ്റ്റ് ഓഫീസിന് വന്‍ സുരക്ഷയൊരുക്കിയിരുന്നു പോലീസ്. ബത്തേരി-ഊട്ടി ഹൈവേയില്‍ കുത്തിയിരുന്ന് സമരക്കാര്‍ പ്രതിഷേധിച്ചു. എന്നാല്‍ അക്രമത്തിലേക്ക് ആരും പോയില്ല. പക്ഷേ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ദീര്‍ഘദൂര വാഹനങ്ങളെയും അത്യാവശ്യക്കാരെയും ഇവര്‍ കടത്തിവിട്ടു.

കക്ഷിഭേദമേന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിന്റെ ഭാഗമായി. അതേസമയം ചീരാല്‍, മുണ്ടക്കൊല്ലി, വല്ലത്തൂര്‍, കരിവള്ള മേഖലകളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് വനംവകുപ്പ്. ഇവിടങ്ങളിലാണ് കടുവ ഇറങ്ങുന്നത്. വിവിധ റേഞ്ചുകളില്‍ നിന്ന് കൂടുതല്‍ വനപാലകരെ എത്തിച്ച് പലയിടങ്ങളിലും വിന്യസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+