കൂട് വെച്ചിടത്ത് കടുവയെത്തി, പക്ഷേ കൂട്ടില്‍ വീണില്ല, കടുവക്കൂട് വീണ്ടും സ്ഥാപിച്ച് വനംവകുപ്പ്
ബത്തേരി: വയനാട്ടില്‍ നാട്ടുകാരെ വിറപ്പിച്ച് കൊണ്ടിരിക്കുന്ന കടുവ കൂട്ടില്‍ വീണില്ല. കൂട്ടിലെ ആടിനെ പിടിക്കാനായി കടുവ എത്തിയെങ്കിലും വനംവകുപ്പ് എത്തും മുമ്പ് കടന്നുകളഞ്ഞു. സീസീ, അരിവയല്‍, പുല്ലുമല, കല്ലൂര്‍കുന്ന് ഭാഗങ്ങളിലാണ് കടുവയുടെ ഭീഷണി ശക്തമായിട്ടുള്ളത്. അതേസമയം ഈ കടുവയെ കൂട്ടിലാക്കാന്‍ വനംവകുപ്പ് ഇന്നലെ രണ്ടാമത്തെ കൂടും സ്ഥാപിച്ചിരിക്കുകയാണ്.
ആട്ടിന്‍കൂടിനോട് ചേര്‍ന്നാണ് കൂട് വെച്ചത്. കടുവ കൊന്ന ആടിനെ ഭക്ഷിക്കാന്‍ എത്തുമെന്നായിരുന്നു വനംവകുപ്പിന്റെ നിഗമനം. കഴിഞ്ഞ ദിവസമാണ് കടുവ ആടിന്‍കൂട് പൊളിച്ച് ആടിനെ പിടികൂടിയത്. ശബ്ദം കേട്ട് വീട്ടുകാര്‍ ബഹളമുണ്ടാക്കിയപ്പോഴേക്കും കടുവ രക്ഷപ്പെടുകയായിരുന്നു.

അതേസമയം ആടിന്റെ കഴുത്തില്‍ കയര്‍ കെട്ടിയതിനാലാണ് കൂട്ടില്‍ നിന്ന് വലിച്ച് താഴെയിടാന്‍ കടുവയ്ക്ക് സാധിച്ചില്ല. നേരത്തെ സുരേന്ദ്രന്‍ എന്നയാളുടെ പശുക്കിടാവിനെയും കടുവ പിടികൂടിയിരുന്നു. ക്യാമറയില്‍ പതിഞ്ഞ കടുവ ചിത്രങ്ങളില്‍ നിന്ന് സൗത്ത് വയനാട് ഡിവിഷനിലെ കടുവയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കടുവ തന്നെയാണെന്ന് നാട്ടുകാര്‍ പറയുന്നു.
മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് കടുവ സാന്നിധ്യം അറിയിച്ചിരിക്കുന്നത്. ഭീതിയോടെയാണ് കടുവ ആട്ടിന്‍ കുട്ടിയെ പിടിച്ച കാര്യം വീട്ടുടമയായ വര്‍ഗീയ് വിവരിക്കുന്നത്. ആടിന്റെ കരച്ചില്‍ കേട്ടാണ് കൂട്ടിനടുത്തേക്ക് വന്നത്. ടോര്‍ച്ചെടുത്തപ്പോള്‍ ആട്ടിന്‍ കുട്ടി റോഡിലൂടെ ഓടുന്നതാണ് കണ്ടത്.
രണ്ട് ഭാഗമായി തിരിച്ച ആട്ടിന്‍ കൂട്ടില്‍ രണ്ട് തള്ളയാടുകള്‍ ഒരിടത്തും, ആട്ടിന്‍കുട്ടികള്‍ രണ്ടാമത്തെ ഭാഗത്തുമാണ് ഉണ്ടായിരുന്നത്. ആട്ടിന്‍കുട്ടികള്‍ കിടന്ന ഭാഗമാണ് കടുവ പൊളിച്ചത്. എന്നാല്‍ ഉള്ളില്‍ കയറാനായില്ല. രണ്ടാമത്തെ ഭാഗത്തെ പലക പൊളിച്ച ശേഷമാണ് ആടിനെ പിടികൂടിയത്. പക്ഷേ കയര്‍ കൊണ്ട് കെട്ടിയതിനാല്‍ വലിച്ച് കൊണ്ടുപോകാനായില്ല.












Click it and Unblock the Notifications