പുല്‍പ്പള്ളിയിലെ കടുവയെ പിടിക്കാനാവാതെ വനംവകുപ്പ്, വന്‍ പ്രതിഷേധവുമായി നാട്ടുകാര്‍
കല്‍പ്പറ്റ: പുല്‍പ്പള്ളി മേഖലയില്‍ നാട്ടുകാരെ വിറപ്പിക്കുന്ന കടുവയെ ഇതുവരെ പിടികൂടാനായില്ല. വനംവകുപ്പ് ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കടുവയെ പലയിടങ്ങളിലായി കണ്ടുവരികയാണ്. ഇതാണ് ജനങ്ങളെ ഭയപ്പെടുത്തുന്നത്. അതേസമയം വലിയ പ്രതിഷേധമാണ വനംവകുപ്പിനെതിരെ ഉയര്‍ന്നിരിക്കുന്നത്. രണ്ട് മാസത്തിലേറെയായി പുല്‍പ്പള്ളിയും മുള്ളന്‍കൊല്ലിയും കടുവ ഭീതിയിലാണ്.
കഴിഞ്ഞ ദിവസങ്ങളിലായി കടുവയെ കര്‍ഷകരും വനപാലകരുമെല്ലാം നേരില്‍ കണ്ടിരുന്നു. എന്നാല്‍ ഇവയെ പിടിക്കാന്‍ മാത്രം സാധിച്ചിട്ടില്ല. കടുവയെ മയക്കുവെടി വെച്ച് പിടികൂടണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് നാട്ടുകാര്‍. വന്യമൃഗ ശല്യം വര്‍ധിച്ച് വരുന്നത് വയനാട്ടില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

ചൊവ്വാഴ്ച്ച കടുവയ്ക്കായി വനപാലകര്‍ വടാനക്കവലയിലും പരിസരങ്ങളിലുമായി തിരച്ചില്‍ നടത്തിയിരുന്നു. രണ്ട് വളര്‍ത്തുമൃഗങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ കടുവ കൊന്നത്. കടുവയെ കൂട് വെച്ച് പിടിക്കാന്‍ മൂന്നിടങ്ങളിലായി കൂട് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയെല്ലാം നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ക്യാമറളില്‍ ഇതുവരെ കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ല.
പക്ഷേ നാട്ടുകാര്‍ കടുവയെ നിത്യേന കാണുന്ന സാഹചര്യമാണ് ഉള്ളത്. ഭയന്ന് പുറത്തിറങ്ങാന്‍ പോലും നാട്ടുകാര്‍ക്ക് ഭയമുണ്ട്. വനംവകുപ്പിന്റെ പ്രവര്‍ത്തനം പോരെന്നാണ് നാട്ടുകാരുടെ പരാതി. ഇതാണ് പ്രതിഷേധം ശക്തമാവാന്‍ കാരണം. ഇവര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാര്‍ച്ചും നടത്തി. കടുവയുടെ സഞ്ചാരം കൃത്യമായി മനസ്സിലാവാത്തതിനാല്‍ ശരിക്കും സമ്മര്‍ദത്തിലാണ് വനംവകുപ്പ്.












Click it and Unblock the Notifications