കടുവ വീണ്ടും ഭയപ്പെടുത്തുന്നു, ക്യാമറയില്‍ പതിഞ്ഞിട്ടും കൂട്ടിലായില്ല.നാട്ടിലിറങ്ങി വിലസുന്നു

കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ശല്യം ഒഴിയുന്നില്ല. ക്യാമറകള്‍ സ്ഥാപിച്ചിട്ടും ഇവയെ പിന്തുടര്‍ന്ന് പിടിക്കാനായിട്ടില്ല. വനവികസ കോര്‍പ്പറേഷന്റെ സമരഭൂമിയില്‍ ഗോത്ര യുവാവിന്റെ മുന്നിലും കടുവയെത്തി.
ഇത് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് തുടര്‍ച്ചയായി യാത്ര ചെയ്യുന്നത് വനംവകുപ്പിനെ വട്ടം ചുറ്റിക്കുകയാണ്. അതുകൊണ്ടാണ് വനപാലകര്‍ സ്ഥാപിച്ച ക്യാമറകളിലൊന്നിലും കടുവ പതിയാതിരുന്നത്. എന്നാല്‍ കടുവയുടെ കാല്‍പ്പാടുകള്‍ പലയിടത്തായിട്ടുണ്ട്. കേണിച്ചിറ മൃഗാശുപത്രിക്ക് സമീപത്തും, വയല്‍ പ്രദേശത്തുമെല്ലാം കാല്‍പ്പാടുകള്‍ കണ്ടെത്തി.
അതേസമയം പരപ്പനങ്ങാടിയില്‍ കണ്ട കടുവ തന്നെയാണോ അതോ വേറെ കടുവയാണോ ഇതെന്ന് വനംവകുപ്പിന് സംശയമുണ്ട്. പരപ്പനങ്ങാടിയില്‍ നിന്നാണ് കടുവ നേരത്തെ രക്ഷപ്പെട്ടത്. ഈ കടുവ പിന്നീട് മരിയനാട്ട് കുളത്തിന്റെ ഭാഗത്തെത്തിയെന്നാണ് സൂചന.
കോഫിക്ക് ഇത്രയും ഗുണങ്ങളോ; ഇതൊന്നും ആര്‍ക്കുമറിയാത്തത്, ഒന്ന് പരീക്ഷിച്ച് നോക്കൂ
മരിയനാട് തോട്ടത്തോട് ചേര്‍ന്ന ഭാഗത്തും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കടുവയെ മുരള്‍ച്ച കേട്ടതായി ആദിവാസികള്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പലയിടത്തും കടുവയെ കാണുന്നത് വനംവകുപ്പിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.
നേരത്തെ കര്‍ഷകനെ ആക്രമിച്ച കടുവയെ ഇതുപോലെ വനംവകുപ്പ് പിടികൂടിയിരുന്നു. നാട്ടുകാര്‍ സമരം ആരംഭിച്ചത് വനംവകുപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു.
കടുവയെ കണ്ടതായി ആദിവാസികള്‍ പറയുന്നുണ്ട്. സമരഭൂമിയില്‍ കടുവയെത്തിയത് സമരക്കാരെ ഭയപ്പെടുത്തുന്നുണ്ട്. അടച്ചുറപ്പില്ലാത്ത പ്ലാസ്റ്റിക് ഷെഡ്ഡുകളില്‍ താമസിക്കുന്നവര്‍ ഇവിടെ നിരവധിയുണ്ട്.
ഇവരെല്ലാം കടുവയെ പേടിച്ച് ബന്ധുക്കളുടെയും പരിചയക്കാരുടെയും കുടിലുകളിലേക്ക് താമസം മാറിയിരിക്കുകയാണ്. ഈ കുടിലുകള്‍ക്ക് മുന്നില്‍ തീകത്തിച്ചാണ് ഇവര്‍ കടുവയ്ക്കായി കാത്തിരിക്കുന്നത്.
അതേസമയം ഇരുട്ടുവീണാല്‍ നാട്ടുകാര്‍ക്കെല്ലാം പുറത്തിറങ്ങാന്‍ പേടിയാണ്. തീകത്തിച്ചാണ് തൊഴിലാളികളെല്ലാം യാത്ര ചെയ്യുന്നത്. ആദിവാസികള്‍ വനാതിര്‍ത്തിയിലെ നീര്‍ച്ചാലില്‍ നിന്ന് വെള്ളം എടുക്കുന്നത്. കടുവ വെള്ളം കുടിക്കാനെത്തുന്നതും ഇവിടെ തന്നെയാണ്.












Click it and Unblock the Notifications