കൃഷ്ണഗിരിയില്‍ തുടരെ എത്തി കടുവ; ചീരാലിന് പിന്നാലെ പുതിയ ഭീതി, വീണ്ടും വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു
കല്‍പ്പറ്റ: ചീരാലിന് പിന്നാലെ കടുവാ ആക്രമണം കൃഷ്ണഗിരിയിലും പതിവാകുന്നു. ചീരാലില്‍ കടുവയെ പിടിച്ച് ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴാണ് പുതിയ ഭീഷണി വയനാട്ടില്‍ ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസവും വളര്‍ത്തുമൃഗങ്ങളെ കൃഷ്ണിഗിരിയിലെ കടുവ ആക്രമിച്ച് കൊന്നു.
കഴിഞ്ഞ ദിവസം രാത്രി പത്തേമുക്കാലിനും പതിനൊന്നരയ്ക്കും ഇടയിലാണ് കടുവയുടെ ആക്രമണമുണ്ടായത്. രണ്ട് ആടുകളെയായിരുന്നു കടുവ ലക്ഷ്യമിട്ടത്. ഒരാടിനെ ആക്രമിച്ച് കൊന്ന കടുവ, മറ്റൊന്നിനെ കൊന്ന് ഭക്ഷിക്കുകയും ചെയ്തു. മൂന്ന് ദിവസം കൊണ്ട് കര്‍ഷകര്‍ക്ക് നഷ്ടമായിരിക്കുന്നത് നാല് ആടുകളെയാണ്. പുതിയ പ്രശ്‌നം ഇതോടെ വയനാട്ടിലുണ്ടായിരിക്കുകയാണ്.

ഒരാടിന്റെ കഴുത്തിന് മുറിവേല്‍പ്പിക്കുകയായിരുന്നു കടുവ. ഇതിന് പിന്നീട് ചത്തു. എന്നാല്‍ ഈ ആടിനെ ഭക്ഷിച്ചിട്ടില്ല. വലിച്ചിഴച്ച് കൊണ്ടുപോകാനും നോക്കിയിട്ടില്ല. കൂട്ടില്‍ തന്നെയാണ് ഈ ആടിനെ ഉപേക്ഷിച്ചത്. രണ്ടാമത്തെ ആടിനെ സമീപത്തെ പറമ്പിലേക്ക് കൊന്ന ശേഷം വലിച്ചിഴച്ച് കൊണ്ടുപോയി മൂക്കാല്‍ഭാഗവും ഭക്ഷിച്ചു.
രാത്രിയില്‍ തന്നെ വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയിരുന്നു. എന്നാല്‍ കൂട്ടിലുള്ള ആടിനെ കാണാനില്ലായിരുന്നു. കടുവ ഭീതി പ്രദേശത്താകെ ഉള്ളതിനാല്‍ നാട്ടുകാര്‍ ആരും പുറത്തിറങ്ങി പരിശോധിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇവര്‍ വനംവകുപ്പിനെ വിവരം അറിയിച്ചിരുന്നു.
അതേസമയം കാര്യങ്ങള്‍ വീണ്ടും കൈവിട്ട് പോവുകയാണ്. ചീരാലിന് പിന്നാലെ കൃഷ്ണഗിരിയും കടുവാ ആക്രമണത്തിന്റെ കേന്ദ്രമാകുന്ന സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമാകാനാണ് സാധ്യത. ചീരാലില്‍ ഇത്തരമൊരു പ്രതിഷേധം മാസത്തോളം നിലനിന്നിരുന്നു. ഇത് ഉറക്കമില്ലാ രാത്രികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സമ്മാനിച്ചത്.
അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്
ഒടുവില്‍ വനംവകുപ്പ് തന്നെ സ്ഥാപിച്ച കെണിയില്‍ കടുവ വീണിരുന്നു. എന്നാല്‍ ദിവസങ്ങളോളമാണ് പലരും വീട്ടില്‍ പോവാനാതെ കുടുങ്ങി പോയത്. അത്തരമൊരു സാഹചര്യം ഇനിയും ഉണ്ടാവുന്നതിന് മുമ്പ് കടുവയെ പിടിക്കാനായിരിക്കും വനംവകുപ്പിന്റെ ശ്രമം.
കടുവ ഇറങ്ങിയെന്ന് അറിഞ്ഞ് രാത്രി തന്നെ വനംവകുപ്പ് സുരക്ഷാ സംവിധാനങ്ങളൊരുക്കിയിരുന്നു. പടക്കവും പൊട്ടിച്ചിരുന്നു. രാവിലെ നടത്തിയ തിരച്ചിലിലാണ് ആടിന്റെ ജഡം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടുപന്നിയുടെ ജഡവും മറ്റൊരിടത്ത് കണ്ടെത്തിയിട്ടുണ്ട്. ഇതും കടുവ ഭക്ഷിച്ചതാണെന്ന് നിഗമനമുണ്ട്.
മൂന്ന് ദിവസത്തോളം പഴക്കമുള്ളതാണ് ഈ ജഡം. അതേസമയം കടുവ എല്ലാ ദിവസവും ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നുണ്ടെന്നും ഇതോടെ തെളിഞ്ഞിരിക്കുകയാണ്. നാല് കൂടുകളും ക്യാമറുകളുമെല്ലാം സ്ഥാപിച്ചിട്ടും കടുവ കുടുങ്ങിയിട്ടില്ല. വനംവകുപ്പിന്റെ പ്രതിഷേധവും ഇതേ തുടര്‍ന്ന് ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications