വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെള്ളമുണ്ട ഇരട്ടക്കൊലപാതകം: പ്രതി വിശ്വനാഥിന് വധശിക്ഷ വിധിച്ച് കോടതി

Google Oneindia Malayalam News

മാനന്തവാടി: വെള്ളമുണ്ട ഇരട്ടക്കൊലപാതകത്തിലെ പ്രതി വിശ്വനാഥന് വധശിക്ഷ. മോഷണ ശ്രമത്തിനിടെ വെള്ളമുണ്ട് സ്വദേശികളായ യുവദമ്പതികളെ കൊലപ്പെടുത്തിയ കേസിലാണ് കല്‍പ്പറ്റ സെഷന്‍സ് കോടതി വിധി പറഞ്ഞത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു വെള്ളമുണ്ട ഇരട്ടക്കൊലപാതകം. നാല് വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വെള്ളമുണ്ട കണ്ടത്തുവയലില്‍ നവദമ്പതികളായ വാഴയില്‍ ഉമ്മര്‍, ഫാത്തിമ എന്നിവരാണ് കൊല്ലപ്പെട്ടത്.

kerala

2018 ജൂലായ് ആറിനായിരുന്നു നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം. ഉമ്മര്‍, ഫാത്തിമ എന്നിവരെ കിടപ്പുമുറിയിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ തെളിവൊന്നും ഇല്ലാത്ത കേസ് അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിച്ചത്. തുടര്‍ന്ന് രണ്ട് മാസത്തെ അന്വേഷണത്തിന് ഒടുവില്‍ കോഴിക്കോട് തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ (45) പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Recommended Video

cmsvideo
വയനാട് വെള്ളമുണ്ട ഇരട്ടക്കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

മോഷണ ശ്രമം തടയുന്നതിനിടെയാണ് പ്രതി ദമ്പതികളെ കൊലപ്പെടുത്തിയത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ടുണര്‍ന്ന ഉമ്മറിനെയും ഫാത്തിമയെയും കയ്യില്‍ കരുതിയിരുന്ന കമ്പി വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മരണം ഉറപ്പാക്കിയ ശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ എടുത്ത് സമീപത്ത് മുളകുപൊടി വിതറി രക്ഷപ്പെടുകയായിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് 2020 നവംബറിലാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയത്. കേസില്‍ 72 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ 45 പേരെയാണ് വിസ്താരത്തിനായി തിരഞ്ഞെടുത്തത്.

കായംകുളത്ത് വോട്ട് ചോര്‍ന്നു; പാര്‍ട്ടിയില്‍ ഒരു വിഭാഗം തനിക്കെതിരെ പ്രവര്‍ത്തിച്ചു; ആരോപണവുമായി പ്രതിഭകായംകുളത്ത് വോട്ട് ചോര്‍ന്നു; പാര്‍ട്ടിയില്‍ ഒരു വിഭാഗം തനിക്കെതിരെ പ്രവര്‍ത്തിച്ചു; ആരോപണവുമായി പ്രതിഭ

നിർമാണം നടന്നുകൊണ്ടിരുന്ന വീട്ടിൽ മോഷണം രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

കൊല്ല: നിർമാണം നടന്നുകൊണ്ടിരുന്ന വീട്ടിൽ മോഷണം നടത്തിയ രണ്ട് യുവാക്കളെ ശക്തികുളങ്ങര പോലീസ് അറസ്റ്റ്‌ചെയ്തു. മരുത്തടി കന്നിമേൽച്ചേരി പുലിക്കൂട്ടിൽത്തറയിൽ അജിത്കുമാർ മകൻ പത്മകുമാർ (21), കടപ്പാക്കട എസ്.പി. ഹൗസിൽ ഷിജു മകൻ അനന്തു(24) എന്നിവരാണ് ശക്തികുളങ്ങര പോലീസ് പിടിയിലായത്. മീനത്ത്‌ചേരി കതിരൂർ കിഴക്കതിൽ ആന്റണിയുടെ ഉടമസ്ഥതയിലുള്ള നിർമാണം നടന്നുകൊണ്ടിരുന്ന വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ 18.02.2022-ന് രാത്രിയിലാണ് മോഷണം നടന്നത്. ഉദ്ദേശം പതിനാറായിരംരൂപ വിലവരുന്ന കട്ടിംഗ്‌മെഷീനുകളും ഏഴായിരത്തിഒരുന്നൂറ് രൂപയും ആധാർകാർഡ് , എ.റ്റി.എം കാർഡ് എന്നിവയാണ് മോഷ്ടിച്ചത്. മോഷണ ശേഷം കടന്നുകളഞ്ഞ ഇവരെ കൊല്ലം എ.സി.പി ജി.ഡി വിജയകുമാറിന്റെ നിർദേശാനുസരണം ശക്തികുളങ്ങര പോലീസ് ഇൻസ്‌പെക്ടർ യു.ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ആശാ ബി രേഖ, എ.എസ്.ഐമാരായ ഡാർവിൻ, പ്രദീപ് എസ്.സി.പി.ഒ ശ്രീലാൽ, പോലീസ് വോളന്റിയർ അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

Wayanad
English summary
Vellamunda Double Murder: Viswanath sentenced to death by court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X