വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാവോയിസ്റ്റ് വെടിവെപ്പ്: ജലീലിനെ കൊന്നത് ഏകപക്ഷീയം, വോട്ടേഴ്‌സ് അലൈന്‍സ് ഹൈക്കോടതിയിലേക്ക്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടിലുണ്ടായ വെടിവെപ്പില്‍ മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ കൊല്ലപ്പെട്ടസംഭവത്തില്‍ സംശയങ്ങളും ദുരൂഹതകളും തുടരുന്ന സാഹചര്യത്തില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'വോട്ടേഴ്‌സ് അലൈന്‍സ്' എന്ന സംഘടന ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനൊരുങ്ങുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി വയനാട്ടിലെ ലക്കിടിയില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ ആത്മരക്ഷാര്‍ത്ഥമുള്ള ആക്രമണമെന്ന പേരില്‍ സി.പി. ജലീലിനെ ഏകപക്ഷീയമായി പോലീസ് വെടിവെച്ചുകൊന്നതിനെതിരെയാണ് വോട്ടേഴ്‌സ് അലൈന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനൊരുങ്ങുന്നത്.

<strong>തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം, ആധിപത്യം ഉറപ്പിക്കാന്‍ ഡിഎംകെ</strong>തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം, ആധിപത്യം ഉറപ്പിക്കാന്‍ ഡിഎംകെ

നിരായുധനായി ലക്കിടിയിലെ ഒരു റിസോര്‍ട്ടിന്റെ പിറകുവശത്തു കമിഴ്ന്നടിച്ചുവീണ ജലീലിനെ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന് റിസോര്‍ട്ട് ജീവനക്കാരുടെയും പൊതുസമൂഹത്തിന്റെയും വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരിക്കുകയാണ്. ആസൂത്രിതമായി പോലീസും തണ്ടര്‍ബോള്‍ട്ടും നടത്തിയ ഈ മൃഗീയ കൊലപാതകത്തിനെതിരെ മനുഷ്യമനസാക്ഷി ഉണരേണ്ടതുണ്ട്. ജലീലിന്റെ കൊലപാതകത്തിനുത്തരവാദികളായ ഉദ്യോഗസ്ഥരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുന്നത് വരെ വോട്ടേഴ്സ് അലയന്‍സ് നിയമപോരാട്ടം നടത്തുന്നതായിരിക്കുമെന്നും ചെയര്‍മാന്‍ അഡ്വ. ജോണ്‍ ജോസഫ്, സെക്രട്ടറി പി.ടി. ജോണ്‍ എന്നിവര്‍ അറിയിച്ചു.

4bbb-b44d-

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സി സി ടി വി ദൃശ്യങ്ങളാണ് ഇതുവരെ പൊലീസ് പുറത്തുവിട്ടത്. വെടിവെപ്പിന്റെ പൂര്‍ണമായ ദൃശ്യങ്ങള്‍ ഇതുവരെ പുറത്തുവിടാത്ത സാഹചര്യത്തില്‍ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയില്‍ വ്യാപകമായ അഭ്യൂഹങ്ങളാണ് പടരുന്നത്. ഇതിനിടയില്‍ കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. മറ്റ് സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളടക്കം ജില്ലയിലെത്തി അന്വേഷണം നടത്തിവരികയാണ്.

സി പി ജലീലിന്റെ കൂടെയുണ്ടായിരുന്ന പരിക്കേറ്റ ചന്ദ്രുവിനെ തേടിയുള്ള പൊലീസിന്റെ തിരച്ചിലും നടന്നുവരികയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് എന്‍കൗണ്ടറില്‍ പാലിക്കേണ്ട നിയമങ്ങള്‍ പാലിക്കാതെയാണ് വെടിപ്പുണ്ടായതെന്ന് കാണിച്ച് ഒരു സംഘടന കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. വെടിവെപ്പിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നതാണ് സംഘടന മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. ഇതാവശ്യപ്പെട്ട് തന്നെയായിരിക്കും കോടതിയെ സമീപിക്കുന്നത്.

Wayanad
English summary
voters alliance against police encounter in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X