കൂട്ടം ചേർന്ന് പീഡനം; റിസോർട്ടിലേക്ക് കടന്നുകയറി യുവതിയോട് ക്രൂരത; അക്രമി സംഘത്തെ തിരഞ്ഞ് പോലീസ്
ബത്തേരി: കർണാടക സ്വദേശിനിയെ കൂട്ടം ചേർന്ന് പീഡിപ്പിച്ചശേഷം പ്രതികൾ കടന്നുകളഞ്ഞു. റിസോർട്ടിലേക്ക് അതിക്രമിച്ച് എത്തിയായിരുന്നു പീഡനം. സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരായ 3 പേരെ അമ്പലവയൽ പൊലീസ് അറസ്റ്റ് ചെയ്തു. പൊട്ടൻ കൊല്ലിയിൽ ഇന്ത്യൻ ഹോളിഡേ റിസോർട്ട് നടത്തുന്ന എൻ എം വിജയൻ (48), ബത്തേരി കട്ടയാട് സ്വദേശി എ ആർ ക്ഷിതിൻ (31), പുൽപള്ളി സ്വദേശി ജോജോ കുര്യാക്കോസ് (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് പിന്നാലെ ഇവരെ കോടതിയിൽ ഹാജരാക്കി. അനാശാസ്യകേന്ദ്രം നടത്തൽ, മനുഷ്യ കടത്ത് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ആണ് പ്രതികൾക്ക് എതിരെ കേസെടുത്തത്.

എട്ടംഗ സംഘമാണ് റിസോർട്ടിലേക്ക് അതിക്രമിച്ച് കയറിയത്. എട്ടുപേരും മുഖംമൂടി ധരിച്ചിട്ടുണ്ടായിരുന്നു. ഈ സംഘത്തിലെ നാല് പേരാണ് കർണാടക സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചത്. അതേസമയം, കേസ് അന്വേഷണം ഊർജിതമായി നടക്കുകയാണ്. ഡി വൈ എ സ് പി കെ.കെ. അബ്ദുൽ ഷെരീഫിന്റെ നേതൃത്വത്തിൽ ആണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:- ' കർണാടക സ്വദേശിനി അമ്പലവയലിലെ റിസോർട്ടിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ 11 മുതൽ ഇവിടെയുണ്ട് യുവതി. 3 കുട്ടികളുടെ അമ്മയാണ്. 20 - ന് രാത്രി 11 - ന് റിസോർട്ടിൽ 8 പേരടങ്ങിയ സംഘം എത്തി. റിസോർട്ട് നടത്തിപ്പുകാരെയും അതിഥികളെയും ഭീഷണിപ്പെടുത്തി പണവും മറ്റു സാധനങ്ങളും ആവശ്യപ്പെട്ടു.
അതിനിടെ സംഘത്തിലെ 4 പേർ ചേർന്ന് മുറികളും മറ്റും തള്ളി തുറന്നപ്പോൾ കുളി മുറിയിലായിരുന്ന കർണാടക സ്വദേശിനിയെ കണ്ടു. യുവതിയെ പീഡിപ്പിച്ച ശേഷം അർധ രാത്രിയോടെ സംഘാംഗങ്ങൾ സ്ഥലം വിട്ടു. യുവതിയുടെ മൊബൈൽ ഫോണും മറ്റും സംഘം കൊണ്ടു പോയി. റിസോർട്ട് നടത്തിപ്പുകാരിൽ ക്ഷിതിൻ മാത്രം ആണ് അപ്പോൾ സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. പിന്നീട് മറ്റു രണ്ടു പേരെയും വിളിച്ചു വരുത്തുകയായിരുന്നു'.
'സംഭവത്തിന് ശേഷം യുവതി കർണാടകയിലേക്ക് പോയെങ്കിലും റിസോർട്ട് നടത്തിപ്പുകാരുടെ നിർബന്ധത്തെ തുടർന്ന് 3 ദിവസം മുൻപ് തിരികെ എത്തി. മൊബൈൽ ഫോൺ നഷ്ടപ്പെട്ടത് സംബന്ധിച്ച് പരാതി നൽകാമെന്നും മറ്റും പറഞ്ഞാണ് യുവതിയെ തിരികെ എത്തിച്ചത്. തുടർന്ന് അമ്പലവയൽ പൊലീസ് സ്റ്റേഷനിൽ എത്തിയ യുവതി, അക്രമി സംഘം എത്തി തന്റെ മൊബൈൽ ഫോണും മറ്റും കവർച്ച ചെയ്തതായി പരാതി നൽകി. സംശയം തോന്നിയ പൊലീസ് യുവതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്'
അതേസമയം, നിലവിൽ യുവതിയെ 'സഖി' സംരക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്.കേസിൽ ഊർജിതമായ അന്വേഷണം നടക്കുകയാണ്. ഉൾപ്പെട്ട അക്രമി സംഘത്തെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ഡി വൈ എസ് പി കെ കെ. അബ്ദുൽ ഷെരീഫ് അറിയിച്ചു.
സ്ത്രീകളെ അനാശാസ്യ കാര്യങ്ങൾക്കായി എത്തിക്കുകയും ഏജന്റുമാർ വഴി ആവശ്യക്കാരെ കണ്ടെത്തുകയും ചെയ്യുന്ന സംഭവം വ്യാപകമായി നടക്കുന്നുണ്ടെന്നും അമ്പലവയൽ സംഭവത്തിലും കൂടുതൽ കണ്ണികൾ ഉള്ളതായി സംശയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. എട്ട് പേർ അടങ്ങുന്ന സംഘത്തെ കൂടാതെ റിസോർട്ടുമായി ബന്ധപ്പെട്ട് 2 പേരെ കൂടി ഇനിയും പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications