വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ തലപ്പുഴ ഇടിക്കരയില്‍ ഉരുള്‍പൊട്ടല്‍; തിണ്ടുമ്മലില്‍ മണ്ണിടിച്ചില്‍, മഴക്ക് നേരിയ ശമനം

  • By Desk
Google Oneindia Malayalam News

മാനന്തവാടി: വയനാട്ടില്‍ മഴക്ക് ശമനമുണ്ടെങ്കിലും കെടുതികള്‍ ജില്ലയെ വിട്ടൊഴിയുന്നില്ല. ഇന്ന് ഉച്ചക്ക് ഒന്നരയോടെ തലപ്പുഴ ഇടിക്കര ശിവഗിരിക്കുന്നില്‍ ഉരുള്‍പൊട്ടി. വന്‍ ഉരുള്‍പൊട്ടല്‍ തന്നെയായിരുന്നെങ്കിലും ആളപായമുണ്ടായില്ല. പ്രദേശത്ത് നിന്നും 30 കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ഉരുള്‍പൊട്ടലുണ്ടായ കുറിച്യര്‍മലയില്‍ വന്‍ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഇവിടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായതായി സൂചനയുണ്ട്. അതേസമയം, ഇവിടെ നിന്നും ആളുകളെ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു.

തലപ്പുഴ തിണ്ടുമ്മലില്‍ മണ്ണ് ഇടിച്ചിലുണ്ടായി. തവിഞ്ഞാല്‍ പഞ്ചായത്തിലെ വയനാട് എന്‍ജിനിയറിങ്ങ് കോളേജിന് എതിര്‍വശത്തെ തിണ്ടുമ്മലില്‍ തെക്കേക്കര മോഹനന്റെ വീടിന് സമീപത്തെ മലയാണ് വയലിലേക്ക് ഇടിഞ്ഞ് നീങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. സമീപത്തെ വിടുകളിലെ അളുകളെ മാറ്റിപാര്‍പ്പിച്ചു. വീണ്ടും മണ്ണ് ഇടിച്ചില്‍ ഭിഷണി നില്‍ക്കുകയാണ്.

landsliding-

പോലിസ്, റവന്യൂ ഫയര്‍ഫോഴ്സ് നട്ടുകാരും ചേര്‍ന്ന് അപകട സധ്യാത കണക്കിലെടുത്ത് സമീപപത്തെ വീട്ടുകാരെയും മാറ്റിപര്‍പ്പിക്കുന്നതിന് നടപടി തുടങ്ങി. മഴക്ക് ശക്തി കുറഞ്ഞതും ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്നും പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതിനാലും മാനന്തവാടി പായോട് റോഡില്‍ നിന്നും വെള്ളമിറങ്ങി തുടങ്ങി. അതേസമയം, വള്ളിയൂര്‍ക്കാവ്, പനമരം എന്നിവിടങ്ങളില്‍ ഇപ്പോഴും വെള്ളം കെട്ടികിടക്കുകയാണ്.

wayanad11-153

ഈ കാലവര്‍ഷത്തില്‍ തന്നെ നിരവധി തവണ വെള്ളപൊക്കമുണ്ടായ കുറുമണി പ്രദേശമാകെ ഇപ്പോഴും വെള്ളം കെട്ടികിടക്കുകയാണ്. അവശ്യസാധനങ്ങളും മറ്റും ഇപ്പോഴും തോണിമാര്‍ഗമാണ് ഇവിടേക്കെത്തിക്കുന്നത്. പേര്യ നെടുമ്പൊയില്‍ റൂട്ടില്‍ സെമിനാരിവില്ലക്ക് സമീപം മരം കടപുഴകി വീണ് മാനന്തവാടി-തലശ്ശേരി റൂട്ടില്‍ ഗതാഗതം മുടങ്ങി. ദുരിതബാധിതര്‍ക്ക് ഇനിയും സഹായമാവശ്യമുണ്ടെന്ന് ജില്ലകലക്ടര്‍ അറിയിച്ചു. നിലവില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സമയബന്ധിതമായി തന്നെ അവശ്യസാധനങ്ങളെത്തിക്കുന്നുണ്ട്.

ജില്ലയിലെ നിരവധി വാഹനങ്ങള്‍ സൗജന്യമായി തന്നെ ഓട്ടം നടത്തിവരുന്നുണ്ട്. ഉദ്യോഗസ്ഥരും പൊതുജനങ്ങളും, വളണ്ടിയര്‍മാരുമെല്ലാം ഇപ്പോഴും സജീവമായി ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ തന്നെയാണ്. ജില്ലയിലേക്ക് ഇപ്പോഴും നിരവധി പേരാണ് സഹായവുമായെത്തുന്നത്. ഏറ്റവുമൊടുവില്‍ തിരുപ്പൂരിലെ കേരളക്ലബ്ബ് നിരവധി സാധനങ്ങളുമായി വയനാട് കലക്ട്രേറ്റിലെത്തി. അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ 15 ലക്ഷത്തിന്റെ സാധനങ്ങളുമായാണ് തിരുപ്പൂര്‍ കേരള ക്ലബ്ബ് വയനാട്ടിലെത്തിയത്.

മൂവായിരം പേര്‍ക്കുള്ള അടിവസ്ത്രങ്ങള്‍, 1928 തോര്‍ത്ത്, 590 ലുങ്കി, 752 കോട്ടണ്‍ പാന്റ്‌സ്, 2972 ടീ ഷര്‍ട്ടുകള്‍, 1720 ബെഡ്ഷീറ്റ്, ആയിരം സാനിട്ടറി നാപ്കിന്‍ പാക്കുകള്‍, 1450 കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ എന്നിവയും സോപ്പ്, ടൂത്ത് പേസ്റ്റ്, ബക്കറ്റ്, മഗ് തുടങ്ങിയ വീട്ടു സാധനങ്ങളും ഉള്‍പ്പടെയാണ് ഇവരെത്തിയത്. പ്രസിഡണ്ട് പി.എ. മോഹനന്റെയും സെക്രട്ടറി സുരേഷ് ബാബുവിന്റെയും വൈസ് പ്രസിഡണ്ട് കൃഷ്ണദാസിന്റെയും നേതൃത്വത്തില്‍ ആറംഗ സംഘമാണ് ഒരു കണ്ടയ്‌നര്‍ നിറയെ സാധനങ്ങളുമായി വയനാട് കലക്ട്രേറ്റിലെത്തിയത്. തമിഴ്‌നാട് കെ എം സി സി ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ നിരവധി ലോഡ് അരിയുമായി വയനാട്ടിലെത്തിയിട്ടുണ്ട്.

Wayanad
English summary
wayanad local news about land slide in parts of wayanad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X