വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് മരണം: ജില്ലയില്‍ റെഡ് അലര്‍ട്ട്, സൈന്യം ജില്ലയിലെത്തി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കനത്തമഴയില്‍ വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു. തലപ്പുഴ മക്കിമലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ദമ്പതികള്‍ മരിച്ചു. മക്കിമല മംഗലശ്ശേരി റസാഖ് (48), ഭാര്യ സീനത്ത് (40) എന്നിവരാണ് മരിച്ചത്. നാട്ടുകാരുടെ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇവരുടെ മക്കളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.

ഉരുള്‍പൊട്ടല്‍

ഉരുള്‍പൊട്ടല്‍

ഉരുള്‍പ്പൊട്ടലില്‍ വീട് പൂര്‍ണമായും തകര്‍ന്നു. ദുരന്തം നടന്ന സ്ഥലത്തേക്ക് ഫയര്‍ഫോഴ്‌സിന് എത്തിച്ചേരാനായില്ല. വൈത്തിരിയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ വീട്ടമ്മ മരിച്ചു. വൈത്തിരി ജോര്‍ജ്ജിന്റെ ഭാര്യ ലില്ലിയാണ് മരിച്ചത്. പഞ്ചാരക്കൊല്ലി വാളാട്ടുകുന്നില്‍ ഒറ്റപ്പെട്ട അമ്പതോളം കുടുംബങ്ങളെയും, കടമന, കൂടല്‍ക്കടവ്, കോട്ടവയല്‍, കോവള ഭാഗങ്ങളിലുള്ള 35 കുടുംബങ്ങളെ വരദൂര്‍ എയുപിഎസിലേക്ക് മാറ്റി പാര്‍പര്‍പ്പിച്ചു. മലങ്കര അതിരത്തില്‍ കോളനി നിവാസികളെ വിളമ്പുകണ്ടം സ്‌കൂളിലേക്ക് മാറ്റി.

 ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു


ചെറുപുഴ, വാരാമ്പറ്റ, പുതുശ്ശേരി, വട്ടശ്ശേരി കോളനി, അഞ്ചുകുന്ന് വാറുമ്മല്‍ കടവ്, ആര്‍വാള്‍, തോട്ടോളി, കൊമ്മയാട്, മാങ്കാളി കോളനി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കാലവര്‍ഷം ശക്തിയായി തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങളും ജീവഹാനിയുമുണ്ടാകുന്ന സാഹചര്യത്തില്‍ ജില്ലാഭരണകൂടം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് പരിപാടികളെല്ലാം ഒഴിവാക്കി ദുരന്തനിവാരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

 സൈന്യം ജില്ലയില്‍

സൈന്യം ജില്ലയില്‍

കാലവര്‍ഷക്കെടുതി നേരിടുന്നതിനായി കൊച്ചിയില്‍ നിന്നും സൈന്യം ജില്ലയിലെത്തിയിട്ടുണ്ട്. കൂടാതെ കണ്ണൂരില്‍ നിന്നും ഡി എസ് സിയും ചെന്നൈയില്‍ നിന്നും എന്‍ ഡി ആര്‍ എഫും വയനാട്ടിലെത്തി. കനത്തമഴയില്‍ കണിയാമ്പറ്റ ചിത്രമൂലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ തോണിമറിഞ്ഞ് ഒഴുക്കില്‍പ്പെട്ട നാല് പോരെയും രക്ഷപ്പെടുത്തി.

 ബാണാസുര അണക്കെട്ട് തുറന്നു

ബാണാസുര അണക്കെട്ട് തുറന്നു


ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നുവിട്ടതിനെ തുടര്‍ന്ന് പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ നൂറ് കണക്കിന് കുടുംബങ്ങള്‍ പുഴ കരകവിഞ്ഞൊഴുകി ഒറ്റപ്പെട്ട അവസ്ഥയിലാണ്. കല്‍പ്പറ്റ പുഴമുടിയില്‍ പുഴ കരകവിഞ്ഞൊഴുകി നിരവധി വീടുകള്‍ വെള്ളത്തിലായി. കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡില്‍ വെള്ളം കയറി ഗതാഗതവും ദുഷ്‌ക്കരമായി. മാനന്തവാടി കുഴിനിലത്ത് വൃദ്ധസദനത്തില്‍ ഒറ്റപ്പെട്ടുപോയ മുപ്പത് അന്തേവാസികളെയും രക്ഷപ്പെടുത്തി. ഇന്ന് രാവിലെ പേര്യയില്‍ നിന്നും കൊട്ടത്തോണിയെത്തിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്.

 ഉരുള്‍പൊട്ടിയത് ആറിടത്ത്

ഉരുള്‍പൊട്ടിയത് ആറിടത്ത്


കനത്തമഴയില്‍ കോട്ടത്തറ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ്. മണിക്കുന്ന് മലയില്‍ ഉരുള്‍പൊട്ടി. വയനാട്ടില്‍ ഇന്ന് പുലര്‍ച്ചെ മാത്രം ആറിടത്താണ് ഉരുള്‍പൊട്ടിയത്. വൈത്തിരിയില്‍ ഉരുള്‍പൊട്ടി പൊലീസ് സ്റ്റേഷന്‍ തകര്‍ന്നു. മണ്ണിടിച്ചിലില്‍ ലക്ഷം വീട് കോളനിയിലെ രണ്ട് വീടുകള്‍ പൂര്‍ണമായും, ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. പെരിയയിലെ ഗതാഗത തടസ്സം പരിഹരിക്കുന്നതിന് റവന്യു പോലീസ് ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി പ്രവര്‍ത്തനം ആരംഭിച്ചു. പേരിയ വഴി സൈന്യം ഉടന്‍ വൈത്തിരി, മാനന്തവാടി എന്നിവിടങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്തത് 398.71 മില്ലീമീറ്റര്‍ മഴയാണ്.

Wayanad
English summary
Wayanad Local News about land sliding and death reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X