വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വന്യമൃഗശല്യം: ബഹുജന പ്രതിഷേധക്കൂട്ടായ്മ ആഗസ്റ്റ് എട്ടിന് കല്‍പ്പറ്റയില്‍, ഉദ്ഘാടനം കൊടിയേരി!!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നും ജനങ്ങളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നാളെ ആഗസ്റ്റ് എട്ടിന് കല്‍പ്പറ്റയില്‍ ബഹുജന പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുന്നു. ബഹുജന സംഘടന ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് പരാപാടി സംഘടിപ്പിക്കുന്നത്. പ്രതിഷേധക്കൂട്ടായ്മ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

പന്ന്യന്‍ രവീന്ദ്രന്‍, സത്യന്‍ മൊകേരി, കെ. കൃഷ്ണന്‍കുട്ടി, എം.വി. ശ്രേയാംസ്‌കുമാര്‍, എം എല്‍ എമാരായ സി.കെ. ശശീന്ദ്രന്‍, ഒ.ആര്‍. കേളു. കെ.രാജന്‍ തുടങ്ങിയവരും പങ്കെടുക്കും. രാവിലെ 10 മണിക്ക് കല്‍പ്പറ്റ വിജയ പമ്പ് പരിസരത്താണ് പ്രതിഷേധക്കൂട്ടായ്മ നടക്കുക. കാര്‍ഷിക ജില്ലയായ വയനാട്ടില്‍ ഉല്‍പന്നങ്ങളുടെ വിലയിടിവ്, വിലക്കയറ്റം എന്നീ ദുരിതങ്ങള്‍ക്ക് പിന്നാലെയാണ് വന്യമൃഗാക്രമണങ്ങളും ജനങ്ങളെ കഷ്ടത്തിലാക്കുന്നത്. ഇതിനകം തന്നെ നിരവധി സമരങ്ങള്‍ ഇതിനകംവന്യമൃഗശല്യവുമായി നടന്നിട്ടുണ്ടെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് 16 സംഘടനകള്‍ ചേര്‍ന്ന് ബഹുജന സംഘടന ഐക്യവേദി രൂപികരിച്ച് പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണുവരെ പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കാന്‍ തിരുമാനിച്ചത്.

peoplesprotest-

കര്‍ഷക സംഘടനകളോടൊപ്പം ജില്ലാ വന്യമൃഗപ്രതിരോധ സമിതിയും വടക്കനാട് സമര സമിതിയും ഈ ഐക്യവേദിയിലുണ്ട്. വയനാട്ടിലെ സി.കെ. ശശീന്ദ്രന്‍, ഒ.ആര്‍. കേളു എന്നി എം.എല്‍.എമാരും. സി.പി.ഐ ജില്ലാ സെക്രട്ടറി കൂടിയായ കെ.രാജന്‍എം.എല്‍.എയും ഐക്യവേദി പ്രവര്‍ത്തകരോടൊപ്പം വന്യമൃ ഗാക്രമണങ്ങള്‍ കൂടുതലുളള പ്രദേശങ്ങളില്‍ ആദ്യഘട്ടമെന്ന നിലയില്‍ സന്ദര്‍ശനം നടത്തി വിഷയം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് ജൂലൈ ഒന്നിന് കല്‍പ്പറ്റയില്‍ വിപുലമായ സമര പ്രഖ്യാപന കണ്‍വെന്‍ഷനും ചേര്‍ന്നു. ഈ കണ്‍വെന്‍ഷനിലാണ് ആഗസ്റ്റ് 8ന് ബഹുജന പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കാന്‍ നിശ്ചയിച്ചത്.

പരിപാടിയുടെ പ്രചരണാര്‍ത്ഥം വയനാട്ടിലെ മുഴുവന്‍ പഞ്ചായത്തുകളും സന്ദര്‍ശിച്ചു.കൊണ്ടുള്ള ഒരു പ്രചരണജാഥയും സംഘടിപ്പിച്ചു. വയനാട്ടിലെ 40 ശതമാനം ഭൂമി വനമാണ്. ഇതിന്റെ ഗുണം രാജ്യത്തിനാകെയാണെങ്കിലും അതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് വയനാട്ടുകാരാണ്. 11 ശതമാനം ആദിവാസികളുള്ള ജില്ലയില്‍ വന്യമൃഗാക്രമണകളില്‍ കൊല്ല പ്പെട്ടുന്നവരില്‍ ഭൂരിഭാഗവും ഗോത്രവര്‍ഗത്തില്‍പ്പെട്ടവരാണ്. അതുകൊണ്ട് ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണംനല്‍കാനുള്ള ഉത്തരവാദിത്വം കേന്ദ്ര-കേരള സര്‍ക്കാറുകള്‍ ഏറ്റെടുക്കണമെന്നും വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ യാത്രസമ്മേളനത്തില്‍ ഭാരവാഹികളായ പി.കെ സുരേഷ്, അമ്പി ചിറയില്‍, ഒ.എ. ദേവസ്വ. വി.പി. വര്‍ക്കി, രജിത് എന്നിവര്‍ പറഞ്ഞു.

Wayanad
English summary
Wayanad Local News about people's protest on wild animal attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X