വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ പകര്‍ച്ച വ്യാധികള്‍: ഒരാഴ്ചക്കിടെ പനി ബാധിച്ച് ആശുപത്രിയിലെത്തിയത് 3221 പേര്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ പകര്‍ച്ച വ്യാധികള്‍ വ്യാപിച്ചതോടെ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. കാലവര്‍ഷം ആരംഭിച്ചതോടെയാണ് ജില്ലയില്‍ പനിയുള്‍പ്പെടെ പകര്‍ച്ച വ്യാധികള്‍ വര്‍ധിച്ചിരിക്കുന്നത്. ഈമാസം 19 മുതല്‍ 24 വരെ പനി ബാധിച്ച് ആശുപത്രിയിലെത്തിയത് 3221 പേരാണെന്നാണ് ലഭ്യമാകുന്ന കണക്ക്. സ്വകാര്യ ആശുപത്രിയിലേത് കൂടി കൂട്ടിയില്‍ ഇതിന്റെ ഇരട്ടിയിലധികമാവും. എലിപ്പനിയും, മഞ്ഞപ്പിത്തവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് കര്‍ശന നിയന്ത്രണമാര്‍ഗങ്ങളും നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, മഞ്ഞപ്പിത്തം എന്നിവയാണ് ജില്ലയില്‍ പടരുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ജില്ലയില്‍ പനി ബാധിച്ച് രണ്ട് പേര്‍ മരിക്കുകയും ചെയ്തു. മരിച്ചവരില്‍ ഒരാള്‍ക്ക് എലിപ്പനിയായിരുന്നുവെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു. ഈ ആഴ്ച മാത്രം 619 വയറിളക്ക രോഗങ്ങളും, ആറ് പേര്‍ക്ക് ഡെങ്കി, പത്ത് പേര്‍ക്ക് മഞ്ഞപ്പിത്തം, നാല് എലിപ്പനി, മൂന്ന് ടൈഫോയിഡ് എന്നിങ്ങനെയാണ് രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ രോഗികളില്‍ പലരും നിരീക്ഷണത്തിലാണ്.

fever-

മഞ്ഞപ്പിത്തം പ്രധാനമായും മൂപ്പൈനാട്, പേരിയ, വാഴവറ്റ, നൂല്‍പ്പുഴ, ചുള്ളിയോട് തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മാനന്തവാടി താലൂക്കിലാണ് എലിപ്പനി കണ്ടെത്തിയത് ഇവിടെ മുന്‍കരുതല്‍ നടപടി സ്വീകരിച്ചുവരികയാണ്. ആരോഗ്യവകുപ്പ് രോഗികളെ മാര്‍ഗരേഖയനുസരിച്ച് ചികിത്സിക്കാനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും നടപടി സ്വീകരിച്ചുകഴിഞ്ഞു. വിവിധതരത്തിലുള്ള പനിക്ക് പച്ചമരുന്ന് ചികിത്സ നടത്തുന്നതിനെതിരെയും ശ്രദ്ധ ചെലുത്തണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ വിവിധ ജോലികള്‍ ചെയ്യുന്നവര്‍ ലഭ്യമായ പ്രതിരോധചികിത്സ നടത്തണമെന്നും എലി, കൊതുക് എന്നിവയുടെ നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഹാരപദാര്‍ത്ഥങ്ങള്‍ മൂടിവെക്കണെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഒരാഴ്ചക്കിടെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ 29.08 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. സ്വകാര്യ ആസ്പത്രികളില്‍ ചികിത്സതേടുന്നവരുടെ എണ്ണം കണക്കാക്കിയാല്‍ ഇരട്ടിയിലധികമാവുംയ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ കാലയളവില്‍ ചികിത്സ തേടിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജില്ലയില്‍ തുടരുന്ന കനത്ത മഴ രോഗസാധ്യത ഇരട്ടിയാക്കുമെന്നതും ആശങ്കയിലാഴ്ത്തുന്നു.

Wayanad
English summary
wayanad local news fever outbrek reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X