വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ 200 ആദിവാസി കോളനികളില്‍ സാക്ഷരതാക്ലാസുകള്‍ നടത്തും; 282 കോളനികളില്‍ നാലാംതരം തുല്യത ഈ വര്‍ഷം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ജില്ലയിലെ 200 ആദിവാസി കോളനികളില്‍ സാക്ഷരത ക്ലാസും 282 കോളനികളില്‍ നാലാംതരം തുല്യത ക്ലാസും സാക്ഷരതാപദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ വയനാട്ടില്‍ നടപ്പിലാക്കുന്നു, 2017ല്‍ തുടങ്ങി 300 ആദിവാസി കോളനികളില്‍ നടപ്പാക്കിയ ഒന്നാംഘട്ടം വന്‍വിജയമായതിന് പിന്നാലെയാണ് രണ്ടാംഘട്ടത്തിനും തുടക്കമിടുന്നത്. നാലായിരത്തോളം തുല്യത പഠിതാക്കളാണ് ഒന്നാംഘട്ടത്തില്‍ വിജയകരമായി പഠനം പൂര്‍ത്തിയാക്കിയത്.

ഇവര്‍ക്കായി തുടര്‍വിദ്യാഭ്യാസ പദ്ധതികളും ഉടന്‍ നടപ്പിലാക്കും. പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിട്ടിയും സംയുക്തമായാണ് ആദിവാസി സാക്ഷരത തുല്യത പദ്ധതി രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. ഒന്നാംഘട്ടത്തിന്റെ ഭാഗമായി തുല്യത പഠിതാക്കള്‍ ശേഖരിച്ച പുരാവസ്തുഗ്രന്ഥങ്ങളുടെ ശേഖരം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. സാക്ഷരത മിഷന്‍ ജില്ലാ അധ്യക്ഷ കൂടിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമയ്ക്കു നല്‍കി പ്രകാശനം ചെയ്തു.

litercy programe

ഈ പുരാരേഖകള്‍ സംസ്ഥാന സാക്ഷരത മിഷനു കൈമാറും. സാക്ഷരതാ പദ്ധതിയുടെ ജില്ലാതല സംഘാടക സമിതി യോഗം ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ. ഹാളില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവന്‍ ആദിവാസി കോളനികളിലും സാക്ഷരതാ പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയിലാണ് സര്‍ക്കാരെന്ന് എം.എല്‍.എ. അറിയിച്ചു. സാക്ഷരത ഇനിയും എത്തിപ്പെടാത്ത തുരുത്തുകളുണ്ട് അവയിലൊന്നാണ് ആദിവാസി മേഖലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷയായിരുന്നു. സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍. ബാബു, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇ.ജെ. ലീന, ജില്ലാപഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ എ. പ്രഭാകരന്‍, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എ. ദേവകി, ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി. ഉഷാകുമാരി, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ. സുധീര്‍ കിഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സാക്ഷരത മിഷന്‍ പഞ്ചായത്തുതല കോര്‍ഡിനേറ്റര്‍മാര്‍, സാക്ഷരത പ്രേരക്മാര്‍, തുല്യത പഠിതാക്കള്‍ തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുത്തത്.

Wayanad
English summary
Wayanad Local News about litercy programe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X