Get Updates
Get notified of breaking news, exclusive insights, and must-see stories!

മാതൃകയായി തുര്‍ക്കി ജീവന്‍രക്ഷാസമിതി; വയനാടിന് പിന്നാലെ എറണാകുളത്തും രക്ഷാപ്രവര്‍ത്തനം

കല്‍പ്പറ്റ: അതിരൂക്ഷമായ മഴക്കെടുതികള്‍ നേരിട്ട വയനാട് ജില്ലയിലെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം തുര്‍ക്കി ജീവന്‍രക്ഷാസമിതി എറണാകുളം ജില്ലയിലെ പറവൂരിലും വിവിധ സ്ഥലങ്ങളില്‍ രക്ഷാദൗത്യവുമായെത്തി. പറവൂര്‍ കുത്തിയത്തോട് ഭാഗത്തായിരുന്നു ജീവന്‍രക്ഷാസമിതി രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ബസുടമകളുടേയും തൊഴിലാളികളുടേയും ഒരുദിവസത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

സ്ത്രീകളും കുട്ടികളുമടങ്ങുന്ന 150 കുടുംബങ്ങളെയാണ് ജീവന്‍രക്ഷാസമിതിയുടെ നേതൃത്വത്തില്‍ രക്ഷിച്ചത്. റിയാസ് ചായപറമ്പില്‍, ലാല്‍ പുത്തലന്‍, ഹാരിസ് തൊഴിലിക്കുന്നത്ത്, റസല്‍ കുണ്ടുകുളം, അയൂബ്, കാവുങ്കല്‍ സനൂപ്, യൂസഫ് പറശ്ശേരി, നാസര്‍ എന്‍ പി, ഷാഹിദ് കുനിയില്‍, ഷാഫി പാറമ്മല്‍, അഷ്‌റഫ് ഉള്ളാട്ടില്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനായി പറവൂരിലെത്തിയത്.

turkey team

മഴക്കെടുതി രൂക്ഷമായ വയനാട്ടില്‍ നിന്നും പറവൂരിലെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതിന് അവിടുത്തെ നാട്ടുകാരുടെ പ്രശംസയും പ്രവര്‍ത്തകരെ തേടിയെത്തി. മഴക്കെടുതി രൂക്ഷമായ വയനാട്ടില്‍ നിന്നും ഇവിടെയെത്തി തങ്ങളെ രക്ഷിച്ചതിന് സ്ത്രീകളടക്കമുള്ളവര്‍ നന്ദി പറഞ്ഞു. കല്‍പ്പറ്റയില്‍ നിന്നും ബോട്ടുമായാണ് സംഘം എറണാകുളത്തേക്ക് തിരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ വേദനിപ്പിക്കുന്ന പല കാഴ്ചകളും ജീവന്‍രക്ഷാസമിതിയുടെ പ്രവര്‍ത്തകര്‍ കണ്ടു.

അതിലൊന്നായിരുന്നു പറവൂരിലെ പള്ളിക്കകത്ത് വെള്ളപൊക്കത്തില്‍ മരിച്ചുകിടക്കുന്ന ആറ് പേരെ കണ്ടെത്. മൃതദേഹങ്ങള്‍ പുറത്തെത്തിക്കാന്‍ ആവുംവിധം ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ജെ സി ബി ഉപയോഗിച്ച് കെട്ടിടം പൊളിച്ച ശേഷമായിരുന്നു ഈ മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. നിരവധി സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കിലും ഇതുപോലെ മനസ്സ് നൊമ്പരപ്പെടുത്തിയ കാഴ്ച മുമ്പ് കണ്ടിട്ടില്ലെന്ന് ജീവന്‍രക്ഷാസമിതി അംഗമായ റിയാസ് പറഞ്ഞു.

turkey-team

സ്വന്തം വീടും പ്രദേശവും വെള്ളത്തില്‍ മുങ്ങുമ്പോഴും വയനാട്ടിലെ മഴക്കെടുതിബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി നാട്ടുകാരുടെയും അധികൃതരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു ജീവന്‍രക്ഷാസമിതി. വയനാട് മഴക്ക് നേരിയ ശമനം വന്നതോടെയാണ് വെള്ളപൊക്കം രൂക്ഷമായ എറണാകുളത്തേക്ക് സംഘം പോയത്. ജില്ലയില്‍ ഏറ്റവുമധികം മഴക്കെടുതി ബാധിച്ച കോട്ടത്തറ, കരിങ്കുറ്റി, അപ്പണവയല്‍ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് ഈ സംഘമായിരുന്നു.

രക്ഷാസമിതിയിലെ പല പ്രവര്‍ത്തകര്‍ക്കും വയനാട്ടില്‍ നടത്തിയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പരിക്ക് പറ്റിയിരുന്നു. എന്നാല്‍ അതൊന്നും വക വെക്കാതെയായിരുന്നു മഴക്കെടുതി ബാധിത പ്രദേശങ്ങളില്‍ ജീവന്‍രക്ഷാസമിതി ഓടിയെത്തിയത്. വയനാട്ടില്‍ വെള്ളത്തിലകടപ്പെടുന്നവരെ രക്ഷിക്കാനും അവരെ കണ്ടെത്താനും തിരച്ചിലിന് നേതൃത്വം നല്‍കി വരുന്നത് തുര്‍ക്കി ജീവന്‍രക്ഷാസമിതിയാണ്. ഏറ്റവുമൊടുവില്‍ വെണ്ണിയോട് വലിയ പുഴയില്‍ നാലംഗ കുടുംബത്തെ കാണാതായപ്പോഴും ഇവര്‍ തിരച്ചിലിന് മുന്‍പന്തിയിലുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+