Get Updates
Get notified of breaking news, exclusive insights, and must-see stories!

ബദല്‍ റോഡ്: യൂത്ത്‌ലീഗ് ധര്‍ണ നടത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം

കല്‍പ്പറ്റ: ബദല്‍ റോഡിനായി തകര്‍ന്ന് ചുരം ഒറ്റപ്പെടുന്ന വയനാട് എന്ന മദ്രാവാക്യമുയര്‍ത്തിയൂത്ത്‌ലീഗ് വയനാട് ജില്ലാ കലക്‌ട്രേറ്റിന് മുമ്പില്‍ ധര്‍ണ നടത്തി. വയനാടിന്റെ ഒറ്റപ്പെടലിന് പരിഹാരമായി ആറോളം ബദല്‍പാതകളാണ് ജില്ലക്കായി ആവിഷ്‌കരിച്ചത്. എന്നാല്‍ ബദല്‍പാതകളെന്ന വയനാട്ടുകാരുടെ ആവശ്യത്തിന്പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പരിഹാരമായിട്ടില്ല.

പൂഴിത്തോട്-പടിഞ്ഞാറത്തറ-പെരുവണ്ണാമൂഴി, ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ, ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി, കുഞ്ഞോം-വിലങ്ങാട്, മേപ്പാടിചൂരല്‍മല-പോത്തുകല്ല്-നിലമ്പൂര്‍, ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടിതുരങ്കപ്പാത എന്നിവയടക്കം ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ചുരത്തിന്റെ നിലവിലുള്ള ശോച്യാവസ്ഥ കാരണം കോഴിക്കോട് മെഡിക്കല്‍കോളജിലേക്ക് അടക്കം വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രോഗികളുമായി പോകുന്ന ആംബുലന്‍സ് മണിക്കൂറുകളോളം ചുരത്തില്‍ കുടുങ്ങി ജീവന്‍ നഷ്ടമാവുന്നതും പതിവാണ്. ഈ സാഹചര്യത്തിലാണ് ബദല്‍ റോഡിന് പ്രസക്തിയേറുന്നത്.

youthlegue1

വയനാട്ടുകാരുടെ ബദല്‍പാതകള്‍ എന്ന ആവശ്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു. പ്രാഥമികമായ ചര്‍ച്ചകളും ഫയല്‍ നീക്കങ്ങളും തുടങ്ങുമെങ്കിലും ചുരം റോഡിന്റെ കുഴിയടക്കുന്നതോടെ ഇവ വീണ്ടും ഫയലില്‍ തന്നെ ഉറങ്ങാറാണ് പതിവ്. വയനാടിന് ഒരു ബദല്‍പാത എന്ന ആവശ്യം നേടിയെടുക്കാന്‍ ജില്ലയിലെ ജനപ്രതിനിധികളും, രാഷ്ട്രീയ-സാമൂഹിക-സംഘടനകളും ഒറ്റക്കെട്ടായിരംഗത്തുവരണമെന്നും സമരം ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ സി മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് പ്രസിഡന്റ് പി പി എ കരീം മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി നന്ദിയും പറഞ്ഞു. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ്ഹാജി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മയില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍, കെ ഇ വിനയന്‍, അഡ്വ ടി എം റഷീദ്, എന്‍ കെ റഷീദ്, റസാഖ് കല്‍പ്പറ്റ, ഉസൈന്‍കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

ക്യാപ്ഷന്‍

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോയിന്‍കുട്ടി യൂത്ത്‌ലീഗ് ധര്‍ണ ഉദ്ഘാടനം ചെയ്യുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+