Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനന്തവാടി ടൗണിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കും; പ്രദേശത്ത് നിരോധനാജ്ഞ

വയനാട്: മാനന്തവാടിയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കും എന്ന് ജില്ലാ കളക്ടര്‍ രേണുരാജ്. ആന ജനവാസമേഖലയില്‍ തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. മാനന്തവാടി ടൗണില്‍ കടകള്‍ അടപ്പിക്കുന്നുണ്ട്. മാനന്തവാടി ടൗണിലാണ് ഇന്ന് രാവിലെ മുതല്‍ കാട്ടാന ഭീതി പടര്‍ത്തുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി.

മയക്കുവെടി വച്ച് പിടികൂടിയ ശേഷം ആനയെ കര്‍ണാടകയിലേക്ക് കൊണ്ടുപോകും. ആവശ്യമെങ്കില്‍ കര്‍ണാടക വനം വകുപ്പിന്റെ സഹായം തേടും എന്നും കളക്ടര്‍ പറഞ്ഞു. ആനയെ പിന്തുടരുകയോ ഫോട്ടോ, വീഡിയോ എന്നിവ എടുക്കുകയോ ചെയ്യരുത് എന്നും ആനയെ പിടികൂടുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിച്ച് വരികയാണെന്നും കളക്ടര്‍ വ്യക്തമാക്കി.

ELEPHANT

കഴിഞ്ഞ ആറ് മണിക്കൂറില്‍ അധികമായ കാട്ടാന ജനവാസ മേഖലയില്‍ തുടരുകയാണ്. ആളുകള്‍ മാനന്തവാടി ടൗണില്‍ വരുന്നത് പരമാവധി ഒഴിവാക്കണം എന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. മാനന്തവാടി നഗരസഭ ഡിവിഷന്‍ 24, 25,26,27, ഇടവക പഞ്ചായത്ത് വാര്‍ഡ് 4,5,7 എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. അതേസമയം കാട്ടാനയെ തിരിച്ചയയ്ക്കുക എന്നത് സാഹസികമായ ജോലിയാണ് എന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

ജനവാസ മേഖലയില്‍ വെച്ച് മയക്ക് വെടിവെക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം നടക്കുകയാണ് എന്നും അതിമായ ജനങ്ങള്‍ സഹകരിക്കണം എന്നും മന്ത്രി പറഞ്ഞു. തണ്ണീര്‍ എന്ന ആനയാണ് മാനന്തവാടിയില്‍ ഭീതി പരത്തുന്നത്. കര്‍ണാടകയിലെ ഹാസനില്‍ നിന്ന് പിടിച്ച ആനയുടെ ശരീരത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട്. വാനപാലകരും പൊലീസും രാവിലെ മുതല്‍ സ്ഥലത്ത് തുടരുകയാണ്.

നാഗര്‍ഹോള ദേശീയ ഉദ്യാനത്തില്‍ ഉള്ള ആനയാണ് ഇത് എന്നാണ് വിവരം. തലപ്പുഴ ഭാഗത്ത് നിന്നാണ് ആന എടവക പഞ്ചായത്തിന്റെ ഭാഗങ്ങളിലേക്ക് എത്തിയത്. ആനയെ മയക്കുവെടിവെച്ച് മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും വന്യമൃഗ പ്രതിരോധ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടിസി ജോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+