Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഡല്ലൂരില്‍ തുടര്‍ച്ചയായി വന്യമൃഗ ആക്രമണം; വീട്ടമ്മയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി

ഗൂഡല്ലൂര്‍: ഗൂഡല്ലൂരില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ വീണ്ടുമൊരു വീട്ടമ്മ കൂടി കൊല്ലപ്പെട്ടിരിക്കുകയാണ്. നേരത്തെ ഇവിടെ വീട് തകര്‍ത്ത് ഒരു സ്ത്രീയെ കാട്ടാന കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടിരിക്കുന്നത്. ദേവര്‍ഷോല നഗരപഞ്ചായത്തിലെ പാടുന്തറ വില്ലേജിലാണ് സംഭവം.

വീടിനോട് ചേര്‍ന്നുള്ള വനത്തില്‍ അയല്‍വാസികള്‍ക്കൊപ്പം വിറകുശേഖരിക്കാന്‍ പോയ കല്യാണം എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. ഇവരെ കാട്ടാന ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഇവര്‍ ഓടുന്നതിനിടയില്‍ പിന്തുടര്‍ന്നെത്തിയ കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു.

1

കല്യാണിയുടെ വയറിനും മുതുകത്തുമാണ് കാട്ടാനയുടെ ചവിട്ടേറ്റത്. ഇവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ചിതറി ഓടിയതിനെ തുടര്‍ന്ന് രക്ഷപ്പെട്ടവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ദൗത്യസേനാംഗങ്ങള്‍ ഇവിടെയെത്തിയത്. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.

നേരത്തെ വീട്ടമ്മ വീട്ടില്‍ ഉറങ്ങി കിടക്കുന്നതിനിടെ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെ ഗൂഡല്ലൂരില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ആനയെ വനത്തിനുള്ളില്‍ തുരത്താന്‍ വനംവകുപ്പ് തീരുമാനിച്ചിരുന്നു. മയക്കുവെടി വെക്കാനുള്ള ഉത്തരവും ലഭിച്ചിരുന്നു. എന്നാല്‍ കാട്ടാനയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്‌നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും

ദേവാലയ്ക്കടുത്ത് വാളവയലിലായിരുന്നു വീട് തകര്‍ത്ത് കാട്ടാന വയോധികയെ കൊലപ്പെടുത്തിയത്. ഇതിനെ പിടിക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. ദേവാല മുതല്‍ പാടംന്തുറ വെരയുള്ള പ്രദേശങ്ങളിലെ വീടുകളാണ് ഈ കാട്ടാന തകര്‍ക്കുന്നത്. മുതുമല വനത്തിലേക്ക് ഇതിനെ വെടിവച്ച് പിടിച്ച ശേഷം മാറ്റാനാണ് ഉത്തരവ്.

രണ്ടാഴ്ച്ചയായിട്ടും കാട്ടാനയെ പിടിക്കാനായിട്ടില്ല. ഇത് ആക്രമകാരിയാണ്. അതുകൊണ്ട് വളരെയധികം സൂക്ഷിക്കണമെന്നാമ് മുന്നറിയിപ്പ്. നേരത്തെആനയെ മുണ്ടക്കൊല്ലി വനത്തില്‍ കണ്ടെത്തിയിരുന്നു. ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനയിലായിരുന്നു ഇത് പതിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+