വയനാട്ടില്‍ വന്യമൃഗങ്ങളുടെ വിളയാട്ടം; കൃഷിയിടങ്ങളില്‍ കാട്ടാന ശല്യം, ഒന്നും ചെയ്യാനാവാതെ കര്‍ഷകര്‍
പുല്‍പ്പള്ളി: വയനാട്ടില്‍ കടുവാ ശല്യത്തിന് ശമനമായപ്പോള്‍ ശക്തമായി കാട്ടാന അടക്കമുള്ളവയുടെ ശല്യം. അക്രമസ്വഭാവമുള്ള വന്യമൃഗങ്ങള്‍ വീട്ടുമുറ്റത്തെത്തുന്നത് പതിവായിരിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.വ്യാപകമായ കൃഷി നാശമാണ് ഇതിലൂടെ കര്‍ഷകര്‍ നേരിടുന്നത്. സ്വയരക്ഷയ്ക്ക് പോലും മറ്റ് മാര്‍ഗമില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇവര്‍ക്ക് കൃഷി സംരക്ഷണത്തിന് സര്‍ക്കാര്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നല്‍കിയ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ല.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് പുതുക്കി നല്‍കിയിട്ടില്ലെന്നാണ് വ്യാപക പരാതി. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന അപകടകാരികളായ വന്യമൃഗങ്ങളെ തുരത്താനും സ്വയരക്ഷയ്ക്കും വേണ്ടിയാണ് തോക്ക് ലൈസന്‍സ് നല്‍കുന്നത്. ഇത് കര്‍ഷകര്‍ ദുരുപയോഗം ചെയ്തിട്ടില്ല. അതുപോലെ ഇരുളത്ത് കാട്ടാനശല്യം അതിരൂക്ഷമാണ്. നേരം പുലര്‍ന്നാലും ഇവ മടങ്ങിപോകാന്‍ തയ്യാറാവുന്നില്ല. മിച്ചഭൂമി, മാതമംഗലം, ചീയമ്പം, പള്ളിപടി, ചൂണ്ടക്കൊല്ലി, ചാത്തമംഗലംകുന്ന് പ്രദേശങ്ങളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.

നേരം ഇരുട്ടിയാല്‍ ആന കാടിറങ്ങുമെന്ന് കര്‍ഷകര്‍ പറയുന്നു. വെളിച്ചം കണ്ടാല്‍ ഇവ ആളുകള്‍ക്ക് നേരെ പാഞ്ഞടിക്കുകയാണ്. നാട്ടുകാര്‍ക്ക് ആനയെ ഭയന്ന് ഇരുട്ടായാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ചീയമ്പം പള്ളിപടിയിലും, റിസോര്‍ട്ട് പരിസരത്തുമെല്ലാം ആനയിറങ്ങിയിരുന്നു. പ്രഭാതസവാരിക്ക് ഇറങ്ങിയ നാട്ടുകാരുടെ ആനയുടെ മുന്നില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
അതേസമയം പോലീസ്, വനം, റവന്യൂ വകുപ്പുകളുടെ വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് തോക്ക് ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നത്. തെരഞ്ഞെടുപ്പാകുമ്പോള്‍ സ്‌റ്റേഷനുകളില്‍ സമര്‍പ്പിക്കുന്ന തോക്കുകള്‍ പിന്നീട് തിരിച്ചുകിട്ടാനും കടമ്പകള്‍ ഏറെയാണ്. കൃഷിയിടത്തില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ വനാതിര്‍ത്തിയിലെ ഓരോ വാര്‍ഡിലും തോക്ക് ലൈസന്‍സുള്ളവരുടെ പാനല്‍ തയ്യാറാക്കിയിട്ടുണ്ട്.
എന്നാല്‍ ലൈസന്‍സ് പുതുക്കി ലഭിക്കാത്തതിനാല്‍ പാനലില്‍ പേരുള്ളവരുടെ സേവനം ഉപയോഗിക്കാനാവുന്നില്ല. നിരവധി പേര് ലൈസന്‍സ് പുതുക്കി കിട്ടിയില്ലെന്ന് പരാതിപ്പെടുന്നുണ്ട്. ആനയും കാട്ടുപന്നിയും കാരണം വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. നേരത്തെ ഇവിടെ കടുവ വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നതായിരുന്നു പ്രധാന പ്രശ്‌നം. ഇപ്പോള്‍ മറ്റ് മൃഗങ്ങളും കൂടിയിറങ്ങിയതോടെ എന്ത് ചെയ്യണമെന്ന അവസ്ഥയിലാണ് കര്‍ഷകര്‍. അധികൃതരുടെ ദയക്കായി ഇവര്‍ കാത്തിരിക്കുകയാണ്.












Click it and Unblock the Notifications