കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ മലയാളിയെ കടയില്‍ കയറി കുത്തിക്കൊന്ന കേസില്‍ 17 പേര്‍ കുറ്റക്കാര്‍

Google Oneindia Malayalam News

ഷാര്‍ജ: കടയില്‍ കയറി മലയാളി യുവാവിനെ കുത്തിക്കൊന്ന കേസില്‍ 17 പേര്‍ കുറ്റക്കാരെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. ഷാര്‍ജ റോളയിലെ കടയില്‍ വച്ച് മൂന്ന് വര്‍ഷം മുമ്പായിരുന്നു സംഭവം നടന്നത്.

കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ഷെരീഫ്(33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തൊട്ടടുത്ത കടയിലെ മറ്റൊരു മലയാളിയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാള്‍ പിന്നീട് ആരോഗ്യനില വീണ്ടെടുത്തു.

Murder

റോളയില്‍ വാച്ച് കട നടത്തുകയായിരുന്നു ഷെരീഫ്. കടയില്‍ നടന്ന മോഷണം ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. മോഷ്ടാവിനെ പിടികൂടിയപ്പോള്‍ അത് തര്‍ക്കത്തിലേയ്ക്കും അടിപിടിയിലേയ്ക്കും നീണ്ടു. പിന്നീട് ഇയാള്‍ ഒരു സംഘം ആളികളുമായി എത്തി ഷെരീഫിനെ ആക്രമിയ്ക്കുകയായിരുന്നു.

പാകിസ്താനികളും തദ്ദേശീയരും ഉള്‍പ്പെടുന്ന 17 അംഗ സംഘമാണ് ഷെരീഫിനെ ആക്രമിച്ചത്. ആക്രമണം കണ്ട് തൊട്ടടുത്ത കടയില്‍ നിന്ന് ഓടിയെത്തിയ മലയാളിയായ ഖലീലിനും കുത്തേറ്റിരുന്നു.

English summary
17 person found guilty in Killing Keralite in Sharjah. Kasarkode native Shereef stabbed to death three years back.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X