കുവൈറ്റിൽ 19 മലയാളി നഴ്സുമാർ പിടിയിൽ; മോചിപ്പിക്കാനുള്ള ശ്രമം തുടരന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
കുവൈത്ത്: കുവൈത്തിലെ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ സുരക്ഷ പരിശോധനയിൽ 19 മലയാളി നഴ്സുമാർ പിടിയിൽ. മലയാളി നൻ്സുമാർ ഉൾപ്പെടെ 30 ഇന്ത്യക്കാർ പിടിയിലായെന്നാണ് റിപ്പോർട്ട്. മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവരെ നിലവിൽ നാടുകടത്തിൽ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
മാലിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ മാനശേഷി സമിതി നടത്തിയ സുരക്ഷ പരിശോധനയിലാണ് ഇവർ പിടിയിലായത്. 60 പേരാണ് മൊത്തം പിടിയിലായത്. പിടിയിലായ മലയാളികളിൽ കൈക്കുഞ്ഞ് ഉള്ള അമ്മമാരുണ്ട്.

എന്നാൽ പിടിയിലായവർക്ക് വിസയടക്കം കൃത്യമായ എല്ലാ രേഖകളും ഉണ്ടെന്നാണ് പിടിയിലായവരുടെ ബന്ധുക്കൾ പറയുന്നത്. ആശുപത്രി ഉടമയും സ്പോൺസറും തമ്മിലുള്ള തർക്കമാണ് യഥാർത്ഥ പ്രശ്നം എന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഇവരുടെ മോചനത്തിനായി വിദേശകാര്യ സഹമന്ത്രി വി മുരളീധൻ, ഇന്ത്യൻ എംബസി, നോർക്ക- റൂട്സ് എന്നിവയേയും ബന്ധുക്കൾ സമീപിച്ചിട്ടുണ്ട്.
നഴ്സുമാരുടെ സംഘത്തെ മോചിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും അധികാരികളുമായി സംസാരിച്ചുവരികയാണ് എന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധൻ,.
ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും കൈക്കുഞ്ഞുങ്ങൾ ഉള്ളവർക്ക് അവരെ കാണാനും മുലയൂട്ടാനും ഉള്ള അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. താമസനിയമം ലംഘിച്ചു ജോലി ചെയ്‌തെന്ന പേരിൽ പിടിക്കപ്പെട്ട 60 അംഗ സംഘത്തിൽ 34 ഇന്ത്യക്കാർ ആണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications