Get Updates
Get notified of breaking news, exclusive insights, and must-see stories!

റാസല്‍ഖൈമയില്‍ മലയാളി കുടുംബം ആത്മഹത്യ ചെയ്തു

Anil and Sreeja
റാസല്‍ഖൈമ (യുഎഇ): മൂന്നംഗ മലയാളി കുടുംബത്തെ റാസല്‍ഖൈമയിലെ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ സ്വദേശികളായ അനില്‍കുമാര്‍ നായര്‍ (44), ഭാര്യ ശ്രീജ (31), മകള്‍ അനുശ്രീ (എട്ട്) എന്നിവരെയാണു ജുലാനിലെ വില്ലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണം നടന്നിട്ട് ഏതാനും ദിവസങ്ങളായെന്നാണു നിഗമനം. ശ്രീജ ഗര്‍ഭിണിയായിരുന്നു. ഇവര്‍ക്ക് വലിയ സാമ്പത്തിക ബാന്ധ്യതയുണ്ടായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. അനിലിനു പലരില്‍ നിന്നായി വന്‍ തുക കിട്ടാനുണ്ടെന്നും സൂചനയുണ്ട്.

വാടക കുടിശികയും വൈദ്യുതി ബില്‍ തുകയും വാങ്ങാനെത്തിയ മലയാളി കെട്ടിട നടത്തിപ്പുകാരനാണു വില്ലയില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്ന വിവരം ഉടമയെ അറിയിച്ചത്. പിന്നീടു പൊലീസ് എത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി.

റാസല്‍ഖൈമയില്‍ 'യുണൈറ്റഡ് ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്ന ട്രെയിലര്‍ സര്‍വീസ് കമ്പനി നടത്തുകയായിരുന്ന അനില്‍കുമാറിനു രണ്ടു ലക്ഷത്തോളം ദിര്‍ഹം (ഏകദേശം 24 ലക്ഷം രൂപ) കടമുണ്ടായിരുന്നെന്നാണു സൂചന.

അനില്‍കുമാറിന്റെ മൃതദേഹം ഹാളിലും ഭാര്യയുടേതും മകളുടേതും രണ്ടു മുറികളിലുമായിരുന്നു. വില്ലയുടെ വാടക ഏഴുമാസമായി കുടിശികയാണ്. അനിലിന് മൂന്നു ട്രെയിലറുകളുണ്ടായിരുന്നെങ്കിലും അവസാനം ഒന്നു മാത്രമായി. ഒരു ട്രെയിലര്‍ ഒമാനില്‍ അപകടത്തില്‍പ്പെട്ടു െ്രെഡവര്‍ മരിച്ചതും കടബാധ്യത കൂടാന്‍ കാരണമായി.

കൊച്ചിയില്‍ ട്രെയ്‌ലര്‍ െ്രെഡവറായിരുന്ന അനില്‍ മുംബൈയില്‍ കുറെക്കാലം ജോലി നോക്കിയ ശേഷമാണു ഗള്‍ഫിലേക്കു വന്നത്. എട്ടു കൊല്ലം മുന്‍പായിരുന്നു വിവാഹം. അനുശ്രീ റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളിലെ രണ്ടാം ക്‌ളാസ് വിദ്യാര്‍ഥിനിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+