കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി മലയാളി ഡയറക്ടറി, സൃഷ്ടികള്‍ ക്ഷണിച്ചു

Google Oneindia Malayalam News

റിയാദ്: സാമൂഹിക സാംസ്‌കാരിക സംഘടനയായ ഫ്രന്റ്‌സ് ക്രിയേഷന്‍സ് തയ്യാറാക്കുന്ന സൗദി മലയാളി ഡയറക്ടറിയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.
കഥ, കവിത, ലേഖനങ്ങള്‍, അനുഭവകുറിപ്പുകള്‍, നിരൂപണങ്ങള്‍, കാര്‍ട്ടുണുകള്‍ എന്നിവയാണ് അയക്കേണ്ടത്. സൗദി നിയമങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും ഡയറക്ടറിയിലൂടെ മറുപടി നല്‍കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അയയ്ക്കാം.

പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പങ്കുവെയ്ക്കാനുള്ള ഒരു വേദിയും ഡയറക്ടറി ഒരുക്കുന്നുണ്ട്. വനിതകള്‍ക്കായി സാമൂഹിത ജീവിതത്തിലെ ജീര്‍ണതകള്‍ക്കെതിരേ സ്ത്രീ ശാക്തീകരണം എന്ന വിഷയമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

രചനകള്‍ ലഭിക്കേണ്ട അവസാന തിയ്യതി ജനുവരി 25. രചനകള്‍ [email protected] എന്ന വിലാസത്തില്‍ അയയ്ക്കാം. വ്യാപാരസമൂഹത്തിന്റെ പിന്തുണയോടെ ഫെബ്രുവരി അവസാനവാരം പുറത്തിറങ്ങുന്ന ഡയറക്ടറിയുടെ 5000ല്‍ അധികം കോപ്പികള്‍ സൗദിയില്‍ വിതരണം ചെയ്യും.

English summary
Friends Creations going to publish Saudi Malayali Directory..
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X