കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശസ്ത്രക്രിയയിലൂടെ പുതിയ മുഖവും ജീവിതവും

  • By Shabnam Aarif
Google Oneindia Malayalam News

Face Transplatation
ദുബയ്: 12 ദിവസം മുന്‍പ് വരെ റിച്ചാര്‍ഡിന് മുഖമില്ലായിരുന്നു. എന്നാലിപ്പോള്‍ റിച്ചാര്‍ഡ് ലീ നോറിസ് എന്ന 37കാരന് പുനര്‍ജന്മമാണ്. കഴിഞ്ഞ 15 വര്‍ഷമായി മരിച്ചു ജീവിക്കുകയായിരുന്നു റിച്ചാര്‍ഡ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

15 വര്‍ഷം മുന്‍പ് 1997ല്‍ ഒരു വെടിവെപ്പ് അപകടത്തില്‍ പെട്ട് റിച്ചാര്‍ഡിന് നഷ്ടപ്പെട്ടതാണ് തന്റെ മുഖം. അന്നു 22 വയസ്സായിരുന്നു റിച്ചാര്‍ഡിന്. ഇപ്പോള്‍ 36 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഈ വെര്‍ജീനിയക്കാരന് പുതിയ മുഖത്തോടൊപ്പം പുതിയൊരു ജീവിതവുമാണ് ലഭിച്ചിരിക്കുന്നത്.

അപകടത്തില്‍ ചുണ്ടുകളും മൂക്കും ഉള്‍പ്പെടെ മുഖത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം നഷ്ടപ്പെട്ടിരുന്നു റിച്ചാര്‍ഡിന്. എന്നാലിപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്റ് സ്‌കൂളില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ തന്റെ യഥാര്‍ത്ഥ മുഖമല്ലെങ്കിലും ഒരു 'മുഖം' ലഭിച്ച സന്തോഷത്തിലാണ് റിച്ചാര്‍ഡ്.

ഇത്രയും കാലം തന്റെ വികൃതമായ മുഖം കാരണം ഏകാകിയായാണ് റിച്ചാര്‍ഡ് ജീവിച്ചിരുന്നത്. രാത്രി സമയങ്ങളില്‍ മാത്രം ഷോപ്പിങ് നടത്തി, തികച്ചും ഒറ്റപ്പെട്ട ജീവിതം! ഇനി റിച്ചാര്‍ഡിന് പകല്‍വെളിച്ചത്തില്‍ പുറംലോകത്തിറങ്ങി നടക്കാം. ഇഷ്ടം പോലെ ഷോപ്പിങ് നടത്താം.

ഇങ്ങനെ മുഖം മുഴുവന്‍ ശസ്ത്രക്രിയയിലൂടെ മാറ്റിയ സംഭവം ചരിത്രത്തില്‍ വേറെയില്ല. അതുകൊണ്ട് ഇത് റിച്ചാര്‍ഡിന്റെ ജിവിതത്തിലെ മാത്രമല്ല, ലോക വൈദ്യശാസ്ത്ര ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായിരിക്കും.

English summary
Norris would be remembered as the first man to undergo the most extensive full face transplant in history.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X