കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി സിറിയയിലെ എംബസി അടച്ചു

Google Oneindia Malayalam News

ജിദ്ദ: സൗദി അറേബ്യ സിറിയയിലെ എംബസി അടച്ചുപൂട്ടി ജീവനക്കാരെ തിരിച്ചുവിളിച്ചു. സൗദി വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് അല്‍ അറബിയ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സിറിയയിലെ പുതിയ സംഭവവികാസങ്ങളില്‍ ആശങ്കയുള്ളതിനാലാണ് ഇത്തരമൊരു തീരുമാനം. രാജ്യത്തുടനീളം സൈന്യം നടത്തുന്ന കൊടും ക്രൂരതകളില്‍ പ്രതിഷേധിച്ച് അമേരിക്കയും ബ്രിട്ടണും ചില അറബ് രാജ്യങ്ങളും സിറിയയില്‍ നിന്നും നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചിരുന്നു.

സിറിയയില്‍ ഏകദേശം ഒരു വര്‍ഷം മുമ്പാരംഭിച്ച ജനകീയ പ്രക്ഷോഭത്തിനിടെ 7500 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തല്‍. മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരേ രാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും രാജ്യത്തെ പ്രക്ഷോഭങ്ങള്‍ അല്‍ക്വയ്ദ പിന്തുണയോടെ നടക്കുന്ന അട്ടിമറിശ്രമങ്ങളായാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

English summary
Saudi Arabia has shut down its embassy in Syria and withdrawn its staff and diplomats, al-Arabiya reported citing a statement by Saudi Arabia’s foreign ministry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X