നെജാദിന്റെ അബു മൂസ സന്ദര്‍ശനത്തിനെതിരെ അമേരിക്കയും

1971 മുതല്‍ ഇറാന്‍ അധീനപ്പെടുത്തിയിരിക്കുകയാണ് യുഎഇയിുടെ അബു മൂസ ഉള്‍പ്പെടെ മൂന്നു ദ്വീപുകള്‍. യുഎഇയുടെ പരമാധികാരത്തിലുള്ള ഇറാന്റെ കൈകടത്തലായാണ് നെജാദിന്റെ സന്ദര്‍ശനത്തെ യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ വിശേഷിപ്പിച്ചത്.
ഇക്കാര്യം സംബന്ധിച്ച് ഷെയ്ഖ് അബ്ദുല്ല ഐക്യരാഷ്ട്ര സഭയുടെ നയതന്ത്ര പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇറാനും യുഎഇയും തമ്മിലുള്ള പ്രശ്‌നം സമാധാനപരമായ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കണം എന്നഭിപ്രായപ്പെട്ട അമേരിക്ക നെജാദിന്റെ അബു മൂസ സന്ദര്‍ശനം ഇറാനും യുഎഇക്കും ഇടയ്ക്കുള്ള പ്രശ്‌നം സങ്കീര്‍ണ്ണമാക്കുകയേയുള്ളൂ.
ഇറാനും യുഎഇയും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് അമേരിക്കയുടെ എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്ന് അമേരിക്ക ഊന്നി പറഞ്ഞു.
നെജാദിന്റെ സന്ദര്‍ശനത്തെ ഫ്രാന്‍സും വിമര്‍ശിച്ചു. ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള യുഎഇയുടെ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് ഇറാന്റെ നീക്കത്തെ ഫ്രാന്‍സ് നിരീക്ഷിച്ചത്. ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് ബെര്‍ണാര്‍ഡ് വലേറൊ ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനുള്ള കത്തില്‍ അറബ് ഗ്രൂപ്പും നെജാദിന്റെ അബു മൂസ സന്ദര്‍ശനത്തെ കുറിച്ച് അപലപിച്ചു.












Click it and Unblock the Notifications