കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിന്യകുഴലിലിട്ട കുഞ്ഞിനെ എംബസിക്ക്‌ കൈമാറും

  • By Shabnam Aarif
Google Oneindia Malayalam News

ഷാര്‍ജ: ഒന്‍പതാം നിലയില്‍ നിന്നും മാലിന്യ കുഴലിലൂടെ താഴേക്ക്‌ എറിയപ്പെട്ട പിഞ്ചു കുഞ്ഞിനെ യുഎഇയിലെ ഫിലിപൈന്‍സ്‌ എംബസിക്ക്‌ കൈമാറും. ഷാര്‍ജയിലെ അല്‍ താവൂണ്‍ ഭാഗത്തുള്ള കെട്ടിടത്തില്‍ നിന്നും ആയിരുന്നു ഈ പിഞ്ചു കുഞ്ഞിനെ ജനിച്ച ഉടനെ സ്വന്തം അമ്മ ആരും അറിയാതെ മാലിന്യ കുഴലിലൂടെ താഴേക്കിട്ടത്‌.

ഷാര്‍ജയിലെ സോഷ്യല്‍ കെയര്‍ സെന്റിന്റെ സംരക്ഷണയില്‍ ആണ്‌ ഈ പിഞ്ചു കുഞ്ഞ്‌ ഇപ്പോള്‍ ഉള്ളത്‌. അല്‍ ക്വാസിമി ആശുപത്രിയില്‍ നീണ്ട 40 ദിവസത്തെ ശുശ്രൂഷയ്‌ക്ക്‌ ശേഷം ആണ്‌ കുഞ്ഞിനെ ഇങ്ങോട്ടേക്ക്‌ മാറ്റിയത്‌.

കുട്ടിയെ താഴേക്കിട്ട കെട്ടിടത്തിലെ ഒരു വീട്ടില്‍ വീട്ടുവേലയ്‌ക്ക്‌ നിന്നിരുന്ന ഒരു ഫിലിപൈന്‍ യുവതിയാണ്‌ ഈ കുഞ്ഞിന്റെ അമ്മ. പുലര്‍ച്ചെ പ്രസവം നടന്ന ഉടനെ ആരെയും അറിയിക്കാതെ വീട്ടിലെ മാലിന്യ വസ്‌തുക്കള്‍ പുറത്തു കളയുന്ന കുഴലിലൂടെ കുഞ്ഞിനെ താഴേക്കിടുകയായിരുന്നു യുവതി.

കുഞ്ഞിനെ ഫിലിപൈന്‍ എംബസിക്ക്‌ കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഫിലിപൈന്‍ എംബസിയില്‍ നിന്നും ഇക്കാര്യം സംബന്ധിച്ച്‌ തീര്‍പ്പ്‌ ലഭിക്കേണ്ടതുണ്ട്‌. അതുപോലെ കുഞ്ഞിന്റെ അമ്മയ്‌ക്ക്‌ കൈമാറണോ അതോ ഫിലിപൈന്‍ എംബസിക്ക്‌ കൈമാറണോ എന്ന കാര്യത്തില്‍ കോടതി ഉത്തരവും വരാനിരിക്കുന്നേയുള്ളൂ.

English summary
A newborn baby boy who survived falling nine stories inside a highrise tower garbage chute in the Al Taawun area in Sharjah may be handed over to the Philippines Embassy in UAE.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X