മലയാളി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച
ദുബയ്: ദുബയില്‍ മലയാളി വീട്ടമ്മയെയും കുട്ടികളെയും വീടിനകത്തു കയറി കത്തി കാണിച്ച് പേടിപ്പിച്ച് സ്വര്‍ണ്ണാഭരണങ്ങളും പാസ്‌പോര്‍ട്ടും കൈക്കലാക്കിയ രണ്ട് പേര്‍ പൊലീസ് പിടിയില്‍. പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കണമെങ്കില്‍ പണം വേണം എന്ന് പറഞ്ഞ് വീട്ടമ്മയുടെ ഭര്‍ത്താവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഘത്തെ ഇയാളുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.
കണ്ണൂര്‍ സ്വദേശി ഷറഫുദ്ദീന്റെ വീട്ടിലാണ് അക്രമിസംഘം അധിക്രമിച്ചു കയറി മോഷണം നടത്തിയത്. വ്യാഴാഴ്‌ച രാവി സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഭാര്യ റഹീനയും ഒരു വയസ്സുകാരന്‍ മകനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.
പൊലീസ് ആണെന്നും പറഞ്ഞ് അകത്തു കടന്ന സംഘം വാതിലടച്ച്, വീട്ടില്‍ അനധികൃത താമസക്കാരുണ്ടെന്നും പറഞ്ഞ് വീട് പരിശോധിക്കുകയായിരുന്നു. യുവതിയുടെ മാല പൊട്ടിച്ചെടുക്കുകയും മുഖത്തടിക്കുകയും ചെയ്‌തു സംഘം. കുട്ടിയുടെ അരഞ്ഞാണവും, അലമാരയില്‍ ഉണ്ടായിരുന്ന ലോക്കറ്റും സംഘം കൈക്കലാക്കി.
പാസ്‌പോര്‍ട്ടും, ഐഡി കാര്‍ഡും , ഭര്‍ത്താവിന്റെ ഫോണ്‍ നമ്പറും ആവശ്യപ്പെട്ടു. ഇതിനിടയില്‍ സ്‌കൂള്‍ വിട്ട് വന്ന മൂത്ത മകള്‍ ഷെറിനെ സംഘം അകത്ത് കയറ്റി ബഹളമുണ്ടാക്കരുത് എന്നും പറഞ്ഞ് പേടിപ്പിച്ചു.
ശേഷം വീടിന്റെ താക്കോലും വാങ്ങി പുറത്തെത്തിയ സംഘം വീട് പുറത്ത് നിന്നും പൂട്ടി സ്ഥലം വിടുകയാണുണ്ടായത്.
വിവരം അറിഞ്ഞ് ഷറഫുദ്ദീന്‍ പൊലീസില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വൈകുന്നേരത്തോടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും തിരികെ ലഭിക്കണമെങ്കില്‍ 15,000 ദിര്‍ഹവുമായി സ്വതയിലെത്തണം എന്ന് ആവശ്യപ്പെട്ട് ശറഫുദ്ദീന് സംഘത്തിന്റെ ഫോണ്‍ എത്തി.
പിന്നീട് വീണ്ടും ഫോണ്‍ ചെയ്‌ത് തുക 20,000 ദിര്‍ഹമായി ഉയര്‍ത്തി. പൊലീസ് ഷറഫുദ്ദീനോട് സംഘം ആവശ്യപ്പെട്ടതുപോലെ നിര്‍ദ്ദേശിക്കുകയായിരുന്നു. ഷറഫുദ്ദീനെ പിന്‍തുടര്‍ന്ന പൊലീസ് സിനിമാ സ്റ്റൈലില്‍ ആണ് സംഘത്തെ പിടികൂടിയത്.












Click it and Unblock the Notifications