കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌ത്രീയെ വിലക്കു വാങ്ങിയ സ്‌ത്രീക്ക്‌ പിഴ

  • By Shabnam Aarif
Google Oneindia Malayalam News

ദുബയ്‌: തന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ അല്ലാത്ത സ്‌ത്രീയെ വീട്ടുജോലിക്ക്‌ നിര്‍ത്തിയതിന്‌ ഒരു അറബ്‌ സ്‌ത്രീക്ക്‌ 50,000 ദിര്‍ഹം പിഴ. ജോലിക്കാരി താന്‍ ഈ കുടുംബത്തിന്‌ വേണ്ടി രണ്ട്‌ വര്‍ഷക്കാലം ജോലി ചെയ്‌തു എന്ന്‌ ജോലിക്കാരി തന്നെ പൊലീസിന്‌ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ്‌ പിഴ ചുമത്തപ്പെട്ടത്‌.

തന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഉള്ള വീട്ടു ജോലിക്കാരെ മറ്റുള്ളവര്‍ക്ക്‌ വില്‍ക്കാന്‍ തയ്യാറായി ഒരു 84 വയസ്സുകാരന്‍ പരസ്യം നല്‍കിയിരുന്നു. ഇയാള്‍ക്ക്‌ പണം നല്‍കിയാണ്‌ ഈ അറബ്‌ സ്‌ത്രീ ജോലിക്കാരിയെ സ്വന്തമാക്കിയത്‌.

ഇത്‌ നിയമ പ്രകാരം തെറ്റാണ്‌. ഒരാള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ജോലിക്കാരെ വേറൊരാള്‍ക്ക്‌ മറിച്ച്‌ വില്‌ക്കാന്‍ നിയമം അനുവദിക്കുന്നില്ല.

രണ്ട്‌ വര്‍ഷം ഈ സ്‌ത്രീയുടെ കുടുംബത്തിന്‌ വേണ്ടി ജോലി ചെയ്‌ത സ്‌ത്രീ, നാട്ടില്‍ പോവാന്‍ വേണ്ടി ജനറല്‍ ഡയരക്ടറേറ്റ്‌ ഓഫ്‌ റസിഡന്‍സി ഏന്റ്‌ ഫോറിനേഴ്‌സ്‌ ഇന്‍ ദുബയ്‌ ഓഫീസില്‍ കഴിഞ്ഞ ജൂണില്‍ കീഴടങ്ങുകയായിരുന്നു.

തുടര്‍ന്ന്‌ അറസ്റ്റ്‌ ചെയ്യപ്പെട്ട ജോലിക്കാരി ആണ്‌ തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്ന ആള്‍ തന്നെ വേറൊരാള്‍ക്ക്‌ വിറ്റ കാര്യവും, താന്‍ അവര്‍ക്ക്‌ വേണ്ടി രണ്ട്‌ വര്‍ഷക്കാലം ജോലി ചെയ്‌ത കാരവും എല്ലാം അധികൃതരോട്‌ തുറന്ന്‌ സമ്മതിക്കുകയായിരുന്നു.

ഇവരെയും കൂട്ടിയാണ്‌ ജോലിക്ക്‌ നിര്‍ത്തിയ സ്‌ത്രീയുടെ വീട്ടില്‍ ഇവരുടെ സാധനങ്ങള്‍ എടുക്കാനും, ഇവരെ വാങ്ങിയ സ്‌ത്രീയെ അറസ്‌റ്റ്‌ ചെയ്യാനും പൊലീസ്‌ പോയത്‌.

English summary
The Sharjah Appeal Court has imposed a Dh50,000 fine on an Arab working mother for employing a housemaid not on her sponsorship.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X