ഗള്‍ഫ് വിമാനടിക്കറ്റുനിരക്ക് വാണംപോലെ
ദുബായ്: അവധിക്കാലം മുതലാക്കാന്‍ വിമാനക്കമ്പനികള്‍ രംഗത്ത്. മൂന്നാഴ്ച മുമ്പ് യാത്രാനിരക്കില്‍ ഇളവുനല്‍കി വാര്‍ത്തകളില്‍ ഇടംപിടിച്ച വിമാനക്കമ്പനികള്‍ ഇപ്പോള്‍ യാത്രക്കാരുടെ കീശ കാലിയാക്കുന്നതിലാണ് ആനന്ദിക്കുന്നത്. ദിവസങ്ങള്‍കൊണ്ട് വിമാനയാത്രാനിരക്കില്‍ രണ്ടിരട്ടിയിലേറെ വര്‍ധനയുണ്ടായി. കേരളത്തിലെ വേനല്‍ക്കാല അവധി തുടങ്ങിയതിന്‍്റെ ചുവടുപിടിച്ചാണ് വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ള അരങ്ങേറുന്നത്.
കഴിഞ്ഞ ദിവസം വരെ ഗള്‍ഫ് മേഖലയിലേക്ക് ഏഴായിരം രൂപ വരെയായിരുന്നു നിരക്ക്. അവധിക്കാലത്ത് ഗള്‍ഫിലത്തെുന്ന കുടുംബങ്ങള്‍ നിരവധിയാണ്. ഈ അവസരം മുതലെടുത്താണ് വിമാനക്കമ്പനികള്‍ നിരക്കുയര്‍ത്തിയത്.

തിരുവനന്തപുരം -ദുബായ്-തിരുവനന്തപുരം ടിക്കറ്റിന്‍്റെ നിരക്ക് 36000 രൂപയായി. സാധാരണ സമയങ്ങളില്‍ 6000 രൂപയ്ക്ക് ടിക്കറ്റ് കിട്ടിയിരുന്നിടത്താണ് ഈ കൂറ്റന്‍ വര്‍ധന. ഒരു വശത്തേക്ക് മാത്രം യാത്ര ചെയ്യാന്‍ 19000 രൂപ നല്‍കണം. കുവൈത്തിലേക്കുള്ള ടിക്കറ്റിന് കൂടുത്ത ക്ഷാമമാണ്. എപ്രില്‍ 15 വരെ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് ടിക്കറ്റുകള്‍ കിട്ടാനില്ല.
എപ്രില്‍ 15 വരെയുള്ള വര്‍ധന പ്രഖ്യാപിച്ചുകഴിഞ്ഞതിനാല്‍ ഒന്നുരണ്ടാഴ്ചത്തേക്ക് നിരക്ക് കുറയില്ളെന്ന് ഉറപ്പായി. അതിനുശേഷം കുറയുമെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴെന്ന് ട്രാവല്‍ ഏജന്‍സിക്കാരുടെ അഭിപ്രായം. സ്വകാര്യ വിമാനക്കമ്പനികളായ എമിരേറ്റ്സ്, ഇന്‍ഡിഗോ തുടങ്ങിയവര്‍ യാതൊരു മാനദണ്ഡവുമില്ലാതെയാണ് ടിക്കറ്റ് വില കൂട്ടിയത് .
തിരുവനന്തപുരത്തുനിന്ന് എയര്‍ഇന്ത്യയില്‍ ദുബൈക്ക് പോകണമെങ്കില്‍ 13000-14000 രൂപ നല്‍കണം. എന്നാലും ഏപ്രില്‍ അഞ്ചുവരെ സീറ്റില്ല. ഏഴാംതീയതിയില്‍ 12520 രൂപയാണ് ഒരു ടിക്കറ്റിന്. ഇടയ്ക്ക് ചില ദിവസങ്ങളില്‍ കുറയും. എന്നാല്‍ മിക്ക ദിവസങ്ങളിലും ഉയര്‍ന്ന നിരക്കാണ്. കൊച്ചിയില്‍ നിന്ന് ദമാമിലേക്ക് ഏപ്രില്‍ 29-ന് 12847 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം- അബുദാബി - 14830 രൂപ. മസ്കറ്റ് -13045 രൂപ.
അതേസമയം, മെയ് ഒന്നിന് 7800 രൂപക്ക് എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ ദുബൈയില്‍ പോയി വരാം. കഴിഞ്ഞ ഓണം-റംസാന്‍ കാലത്തും ഇതേപോലെ നിരക്കുയര്‍ന്നിരുന്നു. കൊച്ചിയില്‍ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും നേരിട്ട് വിമാന സര്‍വീസില്ല. യാത്രക്കാരില്‍ ബഹുഭൂരിപക്ഷവും ഗള്‍ഫിലൂടെയാണ് യൂറോപ്പിലേക്കും അമേരിക്കയിലേക്കും യാത്ര ചെയ്യുന്നത്.












Click it and Unblock the Notifications