കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫ് ഗാര്‍ഡിന്റെ അശ്രദ്ധ: ഇന്ത്യന്‍ കുട്ടി മരിച്ചു

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: ലൈഫ് ഗാര്‍ഡിന്റെ അശ്രദ്ധയെത്തുടര്‍ന്നാണ് ലണ്ടനില്‍ എട്ടു വയസുകാരനായ ഇന്ത്യക്കാരന്‍ മുങ്ങി മരിച്ചതെന്ന് സാക്ഷി മൊഴി. 2008 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വോള്‍വെര്‍ ഹാംമ്ന്റണിലെ നീന്തല്‍ക്കുളത്തില്‍ വച്ച് സൂരജ് മാല്‍ എന്ന എട്ടുവയസുകാരനാണ് മരിച്ചത്. നീന്തല്‍ പരിശീലിക്കുന്നതിനിടെ കുട്ടി വെള്ളത്തിനടിയിലേക്ക് മുങ്ങുകയായിരുന്നു.

ആ സമയം കുട്ടി നീന്തല്‍ പരിശീലിപ്പിയ്ക്കാനായി ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കെല്ലി വുഡിന്റെ അശ്രദ്ധയാണ് മരണത്തിനിടയാക്കിയതെന്ന് സഹപ്രവര്‍ത്തക ബ്രിട്ടനിലെ ക്രൗണ്‍ കോടതി മുമ്പാകെ മൊഴി നല്‍കി. രണ്ട് മിനുട്ടില്‍ കൂടുതല്‍ മറ്റൊരാളോട് സംസാരിയ്ക്കാന്‍ പാടില്ല എന്നതാണ് നിയമം. എന്നാല്‍ കെല്ലി അത് ലംഘിച്ച് 15 മിനിട്ടോളം ഒരു വ്യക്തിയുമായി സംസാരിക്കുകയായിരുന്നുവെന്ന് നതാലി എമിലി പറഞ്ഞു.

അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ലൈഫ് ഗാര്‍ഡ്മാരില്‍ ഒരാളാണ് എമിലി.ഒരു പ്രദേശത്ത് തന്നെ അരമണിക്കൂറിലധികം ലൈഫ് ഗാര്‍ഡുകള്‍ സമയം ചെലവഴിക്കാന്‍ പാടില്ല. അര മണിക്കൂര്‍ കഴിയും തോളും ഷിഫ്റ്റ് മാറിക്കൊണ്ടേ ഇരിയ്ക്കും. അത്തരത്തിലുളള ഷിഫ്റ്റിന്റെ 19 -ം മിനുട്ടിലാണ് അത്യാഹിതം ഉണ്ടാകുന്നത്.

രണ്ട് പെണ്‍കുട്ടികള്‍ സൂരജ് വെള്ളത്തില്‍ മുങ്ങുകയാണെന്ന് കെല്ലി വുഡിനെ അറിയിച്ചു.എന്നാല്‍ അപ്പോഴും അയാള്‍ സംഭാഷണം തുടരുയായിരുന്നു. ലാറാ കെയ്ന്‍ എന്ന സൈഫ് ഗാര്‍ഡാണ് സൂരജിനെ രക്ഷിക്കാന്‍ ആദ്യം വെള്ളത്തിലേക്ക് ചാടിയത്. എന്നാല്‍ സംഭാഷണം അധികം ദൈര്‍ഘ്യം ഉള്ളതായിരുന്നില്ലെന്ന് ലൈഫ് ഗാര്ഡുമായി സംഭാഷത്തിലേര്‍പ്പെട്ടു എന്ന് ആരോപിയ്ക്കുന്ന വ്യക്തി പറഞ്ഞു. കേസില്‍ വാദം തുടരുകയാണ്.

English summary
A lifeguard was chatting to a customer for up to 15 minutes in the lead-up to the drowning of an eight-year-old Indian boy in the city of Wolverhampton.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X