കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപേക്ഷിക്കപ്പെട്ട കാറില്‍ മലയാളിയുടെ മൃതദേഹം

  • By Meera Balan
Google Oneindia Malayalam News

അബുദാബി: ഉപേക്ഷിക്കപ്പെട്ട കാറില്‍ മരിച്ച നിലയില്‍ മലയാളി യുവാവിനെ കണ്ടെത്തി. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി നിതിന്‍ പത്മനാഭന്‍ (26) ആണ് മരിച്ചത്. ബയോളജി റിസര്‍ച്ച് അസിസ്റ്റന്റ് ആയി ജോലി നോക്കി വരികയായിരുന്നു ഇയാള്‍. 2013 ജൂലൈ 13 ന് അല്‍ ഐന്‍സ് അല്‍ മസ്യെദില്‍ ഉപേക്ഷിച്ച കാറില്‍ മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇയാളെ കാണാനില്ലായിരുന്നു.

Abu Dhabi

ഏഷ്യക്കാരനായാ പിക്-അപ് ഡ്രൈവറാണ് നിതിനെ മരിച്ച നിലയില്‍ കണ്ടത്. കാര്‍ഗോ സാധനങ്ങള്‍ എടുക്കാന്‍ എത്തിയ ഡ്രൈവര്‍ വഴി മുടക്കി നിന്ന കാറിന് നേരെ എത്തുകയും ഡ്രൈവറോട് കാര്‍ മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു.എന്നാല്‍ കാറില്‍ നിന്ന് യാതൊരു പ്രതികരണവുമുണ്ടായില്ല. ദുര്‍ഗന്ധം പരക്കാന്‍ തുടങ്ങിയതോട മുന്നിലെ സീറ്റില്‍ മരിച്ച നിലയില്‍ പത്മനാഭനെ ഡ്രൈവര്‍ കണ്ടെത്തി. വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.

രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് നിതിന് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയത്. അന്ന് മുതല്‍ തന്നെ കാര്‍ വാടകയ്ക്ക് വേണമെന്ന് നിതിന്‍ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍ നിതിനെ കാണാതാകുന്നതിന്റെ അന്ന് രാത്രി (ചൊവ്വ)യാണ് കാര്‍ കിട്ടിയത്. അവസാനമായി നിതിനെ സുഹൃത്തുക്കള്‍ കണ്ടതും അന്നായിരുന്നു. ഇയാളെ കാണാനില്ലെന്ന വിവരം സുഹൃത്തുക്കള്‍ പൊലീസില്‍ അറിയിച്ചിരുന്നു.

നിതിന്റെ മരണ വിവരം എംബസി ഉദ്യോഗസ്ഥര്‍ കേരളത്തിലുള്ള കുടുംബത്തെ അറിയിച്ചു. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങള്‍ ആരംഭിയ്ക്കുമെന്നും അറിയിച്ചു. നിതിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

English summary
A young biology research assistant from India’s southern state of Kerala was found dead in an abandoned car in Al Ain’s Al Mazyed area on Satruday. The area is outside the main city where many private company warehouses are located
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X