Get Updates
Get notified of breaking news, exclusive insights, and must-see stories!

അറബിക്കെതിരെ യൂട്യൂബില്‍ വീഡിയോ ഇട്ടയാള്‍പിടിയില്‍

Dubai, Incident
ദുബായ്:ഏഷ്യക്കാരനായ ബസ് ഡ്രൈവറെ അറബി നടുറോഡില്‍ വച്ച് തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ യൂ ട്യൂബില്‍ അപ്ലോഡ് ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 2013 ജൂലൈ 15 തിങ്കഴാഴ്ചായണ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായ അറബി തന്റെ കാറില്‍ വാഹനം തട്ടിയതിന് ബസ് ഡ്രൈവറെ മര്‍ദ്ദിച്ചത്. ഇവര്‍ക്ക് തൊട്ടുപിന്നിലെ വാഹനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി മണിക്കൂറുകള്‍ക്കകം തന്നെ യൂട്യൂബില്‍ അപ്ലോഡ് ചെയ്തു.

സംഭവം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പ്രചരിയ്ക്കുകയും. കുറ്റക്കാരനായ അറബിയ്‌ക്കെതിരെ കടുത്ത പ്രതിഷേധം ഉയരുകയും ചെയ്തു. ഗത്യന്തരമില്ലാതെ പൊലീസ് അറബിയെ അറസ്റ്റ് ചെയ്തു. തന്റെ വാഹനത്തില്‍ തട്ടിയ ശേഷം ബസ് നിര്‍ത്താതെ പോയതിനാണ് അറബി ഡ്രൈവറെ മര്‍ദ്ദിച്ചത്. തലയില്‍ ധരിയ്ക്കുന്ന ഇഗാല്‍ കൊണ്ടാണ് ഇയാള്‍ ഡ്രൈവറെ മര്‍ദ്ദിച്ചത്.

ട്വിറ്ററിലൂടെ ഒട്ടേറെപ്പേര്‍ അറബിയെ അറസ്റ്റ് ചെയ്യണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അറബി അറസ്റ്റിലായതോടെ മറ്റൊരു പരാതിയുമായി അറബിയുടെ മകന്‍ രംഗത്തെത്തി. തങ്ങളുടെ കുടുംബത്തെയും സ്വകാര്യതയെയും നശിപ്പിക്കുന്നതാണ് യൂട്യൂബില്‍ പ്രചരിയ്ക്കുന്ന വീഡിയോ എന്നും അതിനാല്‍ തന്നെ ഇത് അപ്‌ലോഡ് ചെയ്തയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

ഇതേത്തുടര്‍ന്നാണ് വീഡിയോ അപ്ലോഡ് ചെയ്തയാളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അന്ന് അറബിയെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹം ചെയ്ത പ്രവര്‍ത്തി അറബ് സംസ്‌ക്കാരത്തിനും മറ്റും യോജിക്കുന്നതല്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഒരാളുടെ സ്വകാര്യതയെ നശിപ്പിക്കുന്ന ഇത്തരം വീഡിയോകള്‍ പരസ്യപെടുത്തുന്നത് കുറ്റകരമാണെന്നാണ് പൊലീസിന്റെ ന്യായ വാദം . അനുവാദമില്ലാതെ പൊതു സ്ഥലങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് രാജ്യത്ത് കുറ്റകരമാണ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+