Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിക്ക് എയിഡ്‌സ് ;80കോടി നഷ്ടപരിഹാരം?

Aids
റിയാദ്: പെണ്‍കുട്ടിക്ക് എയിഡ്സ് രോഗിയുടെ രക്തം കുത്തിവച്ചതായി പരാതി. ജസാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയെ 12 വയസ്സുകാരിക്കാണ് ലാബ് ടെക്‌നീഷ്യന്‍ രക്തം മാറി കുത്തിവച്ചത്. പെണ്‍കുട്ടിക്ക് എയിഡ്‌സ് ബാധയേറ്റതായും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് രക്ഷകര്‍ത്താക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. 80 കോടി രൂപയോളമാണ് ഇവര്‍ നഷ്ടപരിഹാരത്തുകയായി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ മരണത്തിന് ഇടയാക്കുന്ന എച്ച് ഐവി പോസിറ്റീവ് വൈറസ് അല്ല പെണ്‍കുട്ടിയെ ബാധിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍.

നഷ്ടപരിഹാരമായി ആവശ്യപ്പെടുന്ന തുക ലോകത്ത് ഇത്തരം കേസുകളില്‍ നല്‍കുന്നതിനെക്കാള്‍ കുറവാണെന്ന് പെണ്‍കുട്ടിക്ക് വേണ്ടി റിയാദ് കോടതിയില്‍ വാദിക്കുന്ന അഭിഭാഷകന്‍ ഇബ്രാഹിം ഹിക്ക്മി പറഞ്ഞു. സാധാരണ നൂറ് കോടിയിലധികം രൂപ ഇത്തരം കേസുകളില്‍ നഷ്ടപരിഹാരമായി ലഭിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടിക്ക് എയിഡ്സ് രോഗിയുടെ രക്തം കുത്തിവച്ചു എന്ന വാര്‍ത്തചില മാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്. സംഭവത്തിന് കാരണക്കാരനായ ടെക്‌നിഷ്യന്‍ പെണ്‍കുട്ടിയോടും കുടുംബത്തോടും മാപ്പ് പറഞ്ഞു. സര്‍ക്കാര്‍ അന്വേഷണവുമായി മുന്നോട്ട് പോവുകയാണ്. സംഭവത്തിനെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍ പെണ്‍കുട്ടിയെ യുഎസിലെ മായോ കഌനിക്കിംഗില്‍ എയിഡ്‌സ് ബാധിതയാണോ എന്ന് സ്ഥിരീകരിക്കുന്നതിന് വേണ്ടി മൂന്ന് പരിശോധനകള്‍ നടത്തിയതായും വൈറസ് ബാധ ഏറ്റിട്ടില്ലെന്ന് കണ്ടെത്തിയതായും ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടി പൂര്‍ണമായും എയിഡ്‌സ് ബാധിതയല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമേ ആശുപത്രി വിട്ട് പോകാന്‍ അനുവദിക്കുകയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+