അജ്മന്‍:വിദ്യാര്‍ഥികളെ ബെല്‍റ്റ് ഊരി തല്ലിയ അധ്യാപകനെ പുറത്താക്കി
അജ്മന്‍: അജ്മനില്‍ കുട്ടികളെ ബെല്‍റ്റ് ഊരി തല്ലിയ അധ്യാപകനെ പുറത്താക്കി. അനുസരണക്കേട് കാട്ടിയതിന് ഇരുപതോളം വിദ്യാര്‍ഥികളെയാണ് അധ്യാപകന്‍ ബെല്‍റ്റ് ഊരി തല്ലിയത്. അബു സയീദ് അല്‍ ഖുദരി പബ്ളിക് സ്‌കൂളിലെ ഇംഗ്ളീഷ് അധ്യാപകനെയാണ് മര്‍ദ്ദനത്തിന്റെ പേരില്‍ പുറത്താക്കിയത്. വിദ്യാഭ്യാസ മന്ത്രലയവും അജ്മന്‍ എഡ്യൂക്കേഷന്‍ സോണുമാണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചത്.
സംഭവത്തില്‍ മനുഷ്യാവകാശ സംഘടന ഉള്‍പ്പടെ ഇപെട്ടിരുന്നു. പത്താം ഗ്രേഡിലെ വിദ്യാര്‍ഥികളാണ് അധ്യാപകന്റെ മര്‍ദ്ദനത്തിന് ഇരയാതത്. കഌസില്‍ ബഹംളം ഉണ്ടാക്കിയ കുട്ടികളെ താന്‍ പലതവണ വിലക്കിയെന്നും എന്നാല്‍ ഒരിയ്ക്കല്‍ പോലും മാന്യമായി പെരുമാറാന്‍ കുട്ടികള്‍ തയ്യാറായില്ലെന്നും അധ്യാപകന്‍ പറയുന്നു. തുടര്‍ന്ന് താന്‍ അരയില്‍ ധരിച്ചിരുന്ന ബെല്‍റ്റ് ഊരി കുട്ടികളെ മര്‍ദ്ദിയ്ക്കുകയായിരുന്നെന്ന് അധ്യാപകന്‍ പറഞ്ഞു.

21 കുട്ടികള്‍ക്കാണ് മര്‍ദ്ദമേറ്റത്. ഓരോരുത്തല്‍ക്കും മൂന്നും നാലും അടിയാണ് കിട്ടിയത്. കുട്ടികളുടെ മാതാപി്താക്കളാണ് പരാതിയുമായി മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉള്‍പ്പടെ സമീപിച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി സ്‌കൂളില്‍ ഇംഗ്ളീഷ് പഠിപ്പിയ്ക്കുന്ന അധ്യാപകനെയാണ് മര്‍ദ്ദനത്തെത്തുടര്‍ന്ന് പുറത്താക്കിയത്. വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ഇത്തരം പീഡനങ്ങളെ തങ്ങള്‍ അംഗീകരിയ്ക്കില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിയ്ക്കുമെന്നും എഡ്യൂക്കേഷന്‍ സോണ്‍ ഉന്നതാധികാരി വ്യക്തമാക്കി.












Click it and Unblock the Notifications