നാല് വമ്പന്‍ മാറ്റത്തിന് യുഎഇ; നേട്ടം പ്രവാസികള്‍ക്ക്... ജിസിസിക്ക് പുത്തന്‍ ഉണര്‍വ്
ദുബായ്: വലിയ മാറ്റത്തിനാണ് പ്രവാസികളുടെ ഇഷ്ട ഗേഹമായ യുഎഇയും ഗള്‍ഫ് മേഖലയും സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. സെപ്തംബര്‍ മാസത്തില്‍ പ്രധാനമായും നാല് പ്രഖ്യാപനങ്ങളാണ് യുഎഇ നടത്തിയിരിക്കുന്നത്. ഇതാകട്ടെ, മലയാളികളായ പ്രവാസികള്‍ക്കും ഏറെ ഗുണം ചെയ്യുന്നതാണ്. യുഎഇയില്‍ സംഭവിക്കുന്ന ഓരോ മാറ്റവും പ്രവാസികള്‍ ഉറ്റുനോക്കുകയാണ്.
പ്രവാസികളെ സംബന്ധിച്ച് യാത്രാ മാര്‍ഗം എളുപ്പമാകുകയും ചെലവ് കുറഞ്ഞതാകുകയും ചെയ്യുക എന്നതാണ് പ്രധാനം. മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ യാത്രകള്‍ സുഗമമാകുക എന്നതും അവരുടെ താല്‍പ്പര്യ വിഷയമാണ്. യുഎഇയും സൗദി അറേബ്യയും ഒമാനും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വരാന്‍ പോകുന്ന പ്രധാന മാറ്റങ്ങള്‍ ചുരുക്കി വിവരിക്കാം.

ഇന്ത്യ-ജിസിസി-യൂറോപ്പ് ചരക്ക് ഇടനാഴി വരുന്നു എന്ന പ്രഖ്യാപനമാണ് വളരെ പ്രധാനം. ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ ജിസിസിയിലേക്കും തുടര്‍ന്ന് യൂറോപ്പിലേക്കും അയക്കുന്നതാണ് പദ്ധതി. ഇന്ത്യയില്‍ നിന്ന് കടല്‍ മാര്‍ഗവും ജിസിസിയില്‍ റെയില്‍ മാര്‍ഗവുമായിരിക്കും ചരക്ക് കടത്ത്. ഇന്ത്യയുടെയും യുഎഇയുടെയും സൗദി അറേബ്യയുടെയും സാമ്പത്തിക രംഗത്തിന് കുതിപ്പുണ്ടാകുന്ന ഈ പദ്ധതിക്ക് അമേരിക്കയുടെ സഹായവുമുണ്ടാകും.
ജിസിസി രാജ്യങ്ങളെ മൊത്തം ബന്ധിപ്പിക്കുന്ന റെയില്‍വെ ശൃംഖല വരുന്നു എന്നതാണ് മറ്റൊരു പ്രധാന മാറ്റം. 2117 കിലോമീറ്ററിലാണ് റെയില്‍പാത. ജിസിസിയിലെ ആറ് രാജ്യങ്ങളും ഇക്കാര്യത്തില്‍ ധാരണയിലെത്തി. പല രാജ്യങ്ങളും പ്രാരംഭ നടപടികള്‍ തുടങ്ങുകയും ചെയ്തു. ഓരോ രാജ്യങ്ങളും അവരുടെ രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ചുക്കാന്‍ പിടിക്കും.
സൗദി, യുഎഇ, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. 900 കിലോമീറ്റര്‍ ദേശീയ ശൃംഖല യുഎഇ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫെബ്രുവരി മുതല്‍ ചരക്ക് കടന്ന് തുടരുന്നുണ്ട്. സൗദി അറേബ്യയില്‍ 200 കിലോമീറ്ററാണ് പൂര്‍ത്തിയായത്. ഒമാനിലെ സോഹാറില്‍ നിന്നുള്ള നിര്‍മാണ പദ്ധതിയും പുരോഗമിക്കുകയാണ്. ഖത്തര്‍ രൂപ രേഖ പൂര്‍ത്തിയാക്കി. ബഹ്‌റൈനും കുവൈത്തും പദ്ധതിയുമായി മുന്നോട്ട് പോകുന്നുണ്ട്.
യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതാണ് മറ്റൊരു പ്രധാന പദ്ധതി. മലയാളി പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണിത്. അടുത്ത ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രമങ്ങള്‍. വിമാന ടിക്കറ്റ് ഉയരുന്നത് കാരണം പ്രതിസന്ധിയിലാകുന്ന പ്രവാസികള്‍ക്ക് ഏറെ നേട്ടമാണ് 10000 രൂപ ചെലവിലുള്ള കപ്പല്‍ യാത്ര. കൂടുതല്‍ ലഗേജ് കൊണ്ടുവരാനും സാധിക്കും.
ജിസിസി രാജ്യങ്ങളിലേക്ക് ഒരൊറ്റ വിസ എന്ന പദ്ധതിയാണ് എടുത്തു പറയേണ്ട മറ്റൊരു പദ്ധതി. നിലവില്‍ ജിസിസി പൗരന്മാര്‍ക്ക് മാത്രമാണ് ഈ ഇളവ്. ഇത് ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്കും അനുവദിക്കാന്‍ പോകുകയാണ്. യാഥാര്‍ഥ്യമായാല്‍ ജിസിസി രാജ്യങ്ങള്‍ക്കിടയിലെ യാത്രയ്ക്ക് പ്രത്യേകം വിസ വേണ്ടി വരില്ല. ഒമാനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഒമാന്‍ എയര്‍ ആരംഭിച്ചു എന്നതും പ്രവാസികള്‍ക്ക് നേട്ടമുള്ള കാര്യമാണ്.












Click it and Unblock the Notifications