പെണ്‍വാണിഭം;ഇടനിലക്കാരനെ 7യുവതികള്‍ കൊന്നു

അല്‍ ഐനിലെ തന്റെ വസതിയില്‍ സ്ത്രീകളെ കൊണ്ട് വന്ന ശേഷം ഇവരെ വീടിനുള്ളില്‍ പൂട്ടിയിടുകയായിരുന്നു. ഇവരുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള പല രേഖഖളും ഇയാള്‍ കൈക്കലാക്കി.. സ്ത്രീകളെ പെണ്‍വാണിഭത്തിന് ഉപയോഗിയ്ക്കുകയായിരുന്നു യുവാവ്.പലതവണ തങ്ങളെ മോചിപ്പിക്കണമെന്ന് സ്ത്രീകള്‍ ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ അതിന് കൂട്ടാക്കിയില്ല.
യുവാവിനെ കൊലപ്പെടുത്താനുള്ള പദ്ധതി സ്ത്രീകള്‍ തയ്യാറാക്കി. ഒരു ദിവസം മസാജ് ചെയ്യാമെന്ന് വാഗ്ദാനം നല്‍കി ഇയാളെ മുറിയിലേക്ക് വിളിച്ചു. തുടര്‍ന്ന് കഴുത്തില്‍ തുണികൊണ്ട് വരിഞ്ഞ് മുറുക്കി യുവാവിനെ ശ്വാസം മുട്ടിച്ച് കൊല്ലുകായായിരുന്നു സ്ത്രീകള്‍. ഒരു സ്വകാര്യ വാഹനത്തിന്‍റെ ഡ്രൈവറായിരുന്നു യുവാവ്.
ലൈസന്‍സോ മറ്റ് തൊഴില്‍ രേഖകളോ കൊല്ലപ്പെട്ട ഡ്രൈവറുടെ പക്കല്‍ ഇല്ലായിരുന്നെന്നും എങ്ങനെയാണ് ഇയാള്‍ സ്ത്രീകളെ വശത്താക്കിയതെന്നും ഇത്തരത്തിലുള്ള വ്യക്തികളോ സംഘങ്ങളോ രാജ്യത്ത് പ്രവര്‍ത്തിയ്ക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications