കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈസന്‍സില്ലാതെ വാഹനമോടിച്ചു, കുവൈത്തില്‍ നിന്ന് 78പ്രവാസികളെ നാട് കടത്തുന്നു

  • By Meera Balan
Google Oneindia Malayalam News

കുവൈത്ത് സിറ്റി: ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് കുവൈത്തില്‍ നിന്നും 78 പ്രവാസികളെ നാട് കടത്താനൊരുങ്ങുന്നു. ഏപ്രിലില്‍ നിലവില്‍ വന്ന പുതിയ നിയമപ്രകാരമാണ് നാട് കടത്തുന്നത്. 78പേരെ നാട് കടത്താനുള്ള തീരുമാനം കുവൈത്ത് ഭരണകൂടമെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏപ്രില്‍ 23 മുതല്‍ മെയ് 18 വെരെ കുവൈത്ത് പൊലീസ് നടത്തിയ ക്യാമ്പയിനിലാണ് നിയമലംഘകരായ 78 ഡ്രൈവര്‍മാരെ കണ്ടെത്തിയത്. ഇത്തരം നിയമലംഘനങ്ങള്‍ ഒരു തരത്തിലും അംഗീകരിയ്ക്കാന്‍ കഴിയില്ലെന്നും ഖത്തര്‍ പൊലീസ്.

Crime

ലൈസന്‍സ് ഇല്ലാത വാഹനമോടയ്ക്കുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്നും പൊലീസ് പറയുന്നു. പ്രവാസി ഡ്രൈവര്‍മാരില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുള്ളതായി സൂചനയുണ്ട്. അപകടങ്ങളും റോഡിലെ ഡ്രൈവര്‍മാരുടെ മോശമായ പെരുമാറ്റം ഇല്ലാതാക്കുന്നതിനുമാണ് കുവൈത്ത് പൊലീസ് ക്യാമ്പയിന്‍ നടത്തിയത്. ദുബായ് ഉള്‍പ്പടെയുള്ള യുഎഇ എമിറേറ്റുകളില്‍ വാഹനാപകടങ്ങള്‍ ഉണ്ടാക്കുന്നതിലും അലക്ഷ്യമായി വാഹനമോടിയ്ക്കുന്നതിലും മുന്‍പന്തിയിലുള്ളത് പാകിസ്താനികളാണ്.

English summary
78 expats deported for driving without licence.Deportation is in line with new law to end road anarchy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X