കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബിയില്‍ ജല-വൈദ്യുതി നിരക്കുകള്‍ കൂടുന്നു

  • By Meera Balan
Google Oneindia Malayalam News

അബുദാബി: ജനവരി ഒന്ന് മുതല്‍ അബുദാബിയിലെ ജല-വൈദ്യുതി നിരക്കുകള്‍ വര്‍ധിയ്ക്കുന്നു. അബുദാബി റെഗുലേന്‍ ആന്റ് സൂപ്പര്‍വിഷന്‍ ബ്യൂറോയാണ് നിരക്ക് വര്‍ധിപ്പിച്ചിരിയ്ക്കുന്നത്. നിരക്ക് വര്‍ധന ഓണ്‍ലൈനില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.

ആയിരം ലിറ്റര്‍ ജലം ഉപയോഗിയ്ക്കുന്ന പ്രവാസികള്‍ക്ക് 5.95 ദിര്‍ഹം മുതല്‍ 9.90 ദിര്‍ഹം വരെ പണമടയ്‌ക്കേണ്ടി വരും. മുന്‍പ് 700 ലിറ്റര്‍ ജലം ഉപയോഗിയ്ക്കുന്നവരില്‍ നിന്നും 2.20 ദിര്‍ഹം വരെയാണ് ഈടാക്കിയിരുന്നത്. ഫ്ളാറ്റുകളില്‍ പരമാവധി ഉപയോഗിയ്ക്കാവുന്ന ജലത്തിന്റെ അളവ് മുന്‍പ് 700 ലിറ്ററും വീടുകളില്‍ 5000 ലിറ്ററും ആയിരുന്നു.

Abu Dhabi

സ്വദേശികള്‍ക്ക് ജലത്തിനും വൈദ്യുതിയ്ക്കും പണം ഈടാക്കിയിരുന്നില്ല. എന്നാല്‍ 1.70 ദിര്‍ഹം മുതല്‍ 1.89 ദിര്‍ഹം വരെയാണ് സ്വദേശികളില്‍ നിന്നും ഈടാക്കാനാണ് സാധ്യത. ഫഌറ്റുകളിലെ പരമാവധി ജല ഉപയോഗം ആയിരം ലിറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

വൈദ്യുതി ഉപയോഗം 30 കിലോവാട്ട് കഴിഞ്ഞാല്‍ 5.5 ഫില്‍ വീതം സ്വദേശികളില്‍ നിന്നും ഈടാക്കും. ദിനംപ്രതി 20 കിലോവാട്ടില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിയ്ക്കുന്ന പ്രവാസികളില്‍ നിന്നും 15 ഫില്‍സ് മുതല്‍ 21 ഫില്‍സ് വരെയ ഇടാക്കും.

English summary
Residents in Abu Dhabi will see a rise in their water and electricity bills from January 1, 2015.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X