കലാകാരന്‍ ഭ്രന്താനാണ്; നടന്‍ ജയസൂര്യ
ദുബായ് :കേരളത്തിന് പുറത്തുള്ള മിമിക്രി കലാകാരന്‍മാരുടെ ദുബായിലെ കൂട്ടായ്മയായ മാഡിന്റെ ആദ്യ ഓഡിയോ ആല്‍ബം പുറത്തിറങ്ങി. പെരുന്നാളിനിടയ്ക്ക് ഖുബ്ബൂസ് കച്ചവടം എന്ന ഓഡിയോ പ്രമുഖ നടന്‍ ജയസൂര്യ പകാശനം ചെയ്തു. ഒരു കലാകരാന്‍ ശരിക്കും ഈ സംഘടനയുടെ പേര് പോലെ ഒരു ഭ്രാന്തനാണെന്ന് ജയസൂര്യ പറഞ്ഞു. കലയെ സ്‌നേഹിക്കുമ്പോള്‍ മാത്രമാണ് ആ ഭ്രാന്ത് പുറത്ത് വരുകയൂള്ളൂ.
അത്തരത്തില്‍ ഭ്രാന്ത് ഉള്ളവര്‍ക്ക് മാതമേ വളര്‍ച്ചയുള്ളൂവെന്നും അവര്‍ മാത്രമേ വേറിട്ട വഴികളിലുടെ യാത്രകള്‍ ചെയ്യ്യൂ എന്നും ഉദ്ഘാടന പ്രസംഗത്തില്‍ നടന്‍ ജയസൂര്യ കൂട്ടിച്ചേര്‍ത്തു. മിമിക്രി എന്ന കലയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം യുവാക്കള്‍ ജോലിയ്ക്കിടെയുള്ള ഒഴിവു സമയങ്ങളില്‍ ഒന്നിച്ച് കൂടിയാണ് ഈ ഓഡിയോ ആല്‍ബം തയ്യാറാക്കിയത്. മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ഓഫ് ദുബായ് എന്നതിന്റെ ചുരുക്കപേരായ മാഡ് കൂട്ടായ്മാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രവാസ ജീവിതവുമായി ബന്ധപ്പെട്ട ആക്ഷേപ ഹാസ്യ ഗാനങ്ങളാണ് പെരുന്നാളിനിടയ്ക്ക് ഖുബ്ബൂസ് കച്ചവടം എന്ന ഓഡിയോ ആല്‍ബമായി മാറിയത്. നടന്‍ ജയസൂര്യ, ഓഡിയോ ആല്‍ബം പ്രകാശനം ചെയ്തു. ജയ്ഹിന്ദ് ടി വി മിഡില്‍ ഈസ്റ്റിന്റെ എഡിറ്റോറിയല്‍ ഹെഡ് എല്‍വിസ് ചുമ്മാറും മാഡ് പ്രസിഡണ്ട് നിസാം കാലിക്കറ്റും ചേര്‍ന്ന് ആദ്യ സി ഡി ഏറ്റുവാങ്ങി. പത്ത് ഗാനങ്ങളുള്ള ഓഡിയോ, പിന്നീട് വീഡിയോ ആല്‍ബമാക്കി പുറത്തിറക്കാനാണ് പദ്ധതി. മിമ്രികി കലാകാരന്‍മാരുടെ കലാപരിപാടികളും പ്രമുഖ ഗായകന്‍ കൊല്ലി ഷാഫിയുടെ ഗാനവും ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി. രൂപേഷ് തിക്കോടി, ഗോപന്‍ മാവേലിക്കര, ഗഫൂര്‍ ഷാസ്, പ്രതാപ് നായര്‍, സവാദ് മാറഞ്ചേരി , സനീഷ് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications